ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണായ കൂരാച്ചുണ്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ല, വീടുകളില്‍ കയറിയുള്ള വില്‍പനകളും നിരോധിച്ചു


കൂരാച്ചുണ്ട്: രണ്ടാഴ്ചയായി ക്രിട്ടിക്കൽ കേസോടെമെന്റ് സോണിൽ തുടരുമ്പോഴും കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ പഞ്ചായത്തിൽ നിയന്ത്രണം ശക്തമാക്കി. പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ അതിർത്തികൾ നേരത്തെതന്നെ അടച്ചിട്ടുണ്ട്. അനാവശ്യമായി ആളുകൾ നിരത്തിലിറങ്ങുന്നതും വീടുകളിൽ കയറിയിറങ്ങിയുള്ള വി രോഗങ്ങളും നിരോധിച്ചു.

ചൊവ്വാഴ്ച പഞ്ചായത്തും ആരോഗ്യവകുപ്പും പോലീസും ചേർന്ന് അങ്ങാടിയിലെ കടകളിൽ പരിശോധന നടത്തി നിയന്ത്രണങ്ങൾ പാലിക്കാനുള്ള കർശനനിർദേശം നൽകി. കൂരാച്ചുണ്ട് പോലീസ് എ.എസ്.മാരായ വിനോദ്, സുരേഷ്, പഞ്ചായത്തംഗം ഒ.കെ. അമ്മദ്, ആർ.ആർ.ടി. വൊളന്റിയർമാരായ ഹിജാസ് റഹ്മാൻ, അനീറ്റ മുറിഞ്ഞകല്ലിൽ, നജ്മൽ പെരുന്തയിൽ, സാദിഖ് ഓണാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.