ജയില്‍ ഇനി പൊളിയാണ്‌ട്ടോ…. പാട്ടും കോളുകളും അനുവദിക്കും


കൊല്ലം: ജയിലുകളിലെ തടവുകാര്‍ക്ക് മാനസികോല്ലാസം നല്‍കുന്നതിന്റെ ഭാഗമായി പാട്ടുകള്‍ കേള്‍ക്കാനും ഫോണ്‍കോള്‍ ചെയ്യാനും അനുവദിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംങ്. രാവിലെ 6 മുതല്‍ രാത്രി 8 വരെ തടവുകാരെ എം എഫ് റേഡിയോ കേള്‍പ്പിക്കും. സന്നദ്ധസംഘടനകളുടെ സഹായത്തോടെ മാസികകളും വാങ്ങി വിതരണം ചെയ്യും.

ജയിലുകളിലെ ആത്മഹത്യശ്രമത്തെ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.ജയിലെ പൊതുധാരയില്‍ അംഗമാവാനും സമൂഹത്തിലേക്ക് മടങ്ങിച്ചെല്ലാനുമുളള മാനസിക പിന്തുണ നല്‍കാനും ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നു. എല്ലാ തടവുകാര്‍ക്കും തൊഴില്‍,വിദ്യാഭ്യാസം കഴിവുതെളിയിക്കുന്ന പരിപാടികള്‍ പങ്കെടുപ്പിക്കാനുളള അവസരങ്ങള്‍ സൃഷ്ടിക്കണം.

കൂടാതെ ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസ് നടത്തും. തടവുകാരുടെ വേഷത്തില്‍ അവരോട് ഇടപഴകാനും സുഖവിവരങ്ങള്‍ ചോദിച്ചറിയുന്നതിനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗക്കണം.ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫഇസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.