ജീവന്റെ തുള്ളിയുമായി ഇവരുണ്ട് എപ്പോഴും; ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തംദാനം ചെയ്ത വിദ്യാര്‍ത്ഥി സംഘടനയായി എസ്.എഫ്.ഐ


കോഴിക്കോട്: ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത വിദ്യാർഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐക്ക്. കോവിഡ്, നിപാ രോഗകാലത്ത്‌ രക്തത്തിന്‌ ക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പെടെ രക്തദാന ക്യാമ്പയിനുമായി എസ്.എഫ്.ഐ സജീവമായിരുന്നു. ‘ആശ്രയ’ എന്ന രക്തദാന സേന രൂപീകരിച്ചാണ്‌ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ഗവ. മെഡിക്കൽ കോളേജിന്റെ ഉപഹാരം ബ്ലഡ് ബാങ്ക് വകുപ്പ്‌ മേധാവി ഡോ. ശശികലയിൽ നിന്ന്‌ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അതുൽ ഏറ്റുവാങ്ങി. ഡോ. ദീപ, ഡോ. അർച്ചന, സയന്റിഫിക് അസിസ്റ്റന്റ് ബാലചന്ദ്രൻ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർഥ്‌, സംസ്ഥാന കമ്മിറ്റി അംഗം സിനാൻ ഉമ്മർ, ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് സാദിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മിഥുൻ, എ.പി നവ്യ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പതിനഞ്ച് വിദ്യാർഥികൾ രക്തദാനം നടത്തി ദിനാചരണത്തിന്റെ ഭാഗമായി.