ഡിവൈഎഫ്ഐ കീഴരിയൂര്‍ സൗത്ത് മേഖല കമ്മിറ്റി ‘ബ്ലഡ് ഗ്രൂപ്പ് ഡയറി’ നിര്‍മ്മിച്ചു


കീഴരിയൂര്‍: ഡിവൈഎഫ്ഐ കീഴരിയൂര്‍ സൗത്ത് മേഖല കമ്മിറ്റി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ബ്ലഡ് ഗ്രൂപ്പ് ഡയറി നിര്‍മ്മിച്ചു. സൗത്ത് മേഖലയിലെ 10 യൂണിറ്റ് കമ്മറ്റികളില്‍ നിന്ന് ശേഖരിച്ച 500 പേരുടെ ബ്ലഡ് ഗ്രൂപ്പ് വിവരങ്ങളടങ്ങുന്ന ഡയറി ഡോ. അബ്ദുള്‍ നാസര്‍ മേഖല സെക്രട്ടറി ടി കെ പ്രദീപിന് നല്‍കി പ്രകാശനം ചെയ്തു. സുബിന്‍ ലാല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

അത്യാവശ്യക്കാര്‍ക്ക് എത്രയും പെട്ടന്ന് രക്തം എത്തിച്ചു നല്‍ക്കുകയാണ് ബ്ലഡ് ഗ്രൂപ്പ് ഡയറിയുലുടെ ലക്ഷ്യമിടുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ആയി പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് രക്തം നല്‍കാന്‍ കീഴരിയൂര്‍ സൗത്ത് മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനം ഒന്നുകൂടി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ബ്ലഡ് ഗ്രൂപ്പ് ഡയറി നിര്‍മ്മിച്ചത്.

വരും ദിവസങ്ങളില്‍ ഇനിയും കുറേ പേരുടെ വിവരങ്ങളും കൂടി ഡയറിയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിവൈഎഫ്ഐ കീഴരിയൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊറോണ കാലത്ത് സ്‌നേഹ ധമനി ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരവധി തവണ രക്തം നല്‍കിയുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക