തിക്കോടിയില്‍ ഡിവൈഎഫ്‌ഐ യുവജനയാത്ര സംഘടിപ്പിച്ചു


തിക്കോടി : ഡി.വൈ.എഫ്.ഐ തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന യാത്ര നടത്തി. യുവത്വം പറയുന്നു ഉറപ്പാണ് എല്‍ ഡി എഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജനയാത്ര സംഘടിപ്പിച്ചത്. ജാഥാ ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സിക്രട്ടറി എ.കെ ഷൈജു ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ എ.വി ഷിബു, ജാഥ പൈലറ്റ് മണ്‍സൂര്‍ ടി, ജാഥ ഡെപ്യൂട്ടി ലീഡര്‍ ബബീഷ് കെ.എം, മാനേജര്‍ അനില്‍ കരുവാണ്ടി, സി.കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജാഥ സമാപന സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും ,കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബിജു കളത്തില്‍ സംസാരിച്ചു. ബബീഷ് കെ.എം സ്വാഗതം പറഞ്ഞു.