തൊഴിലന്വേഷകർക്കൊരു സന്തോഷ വാർത്ത, ആവളയിലും വളയത്തും താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

ആവള ജിഎംഎല്‍പി സ്‌കൂളില്‍ ജൂനിയര്‍ അറബിക് എല്‍പിഎസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ജൂലെെ 20 വ്യാഴായ്ച്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ജൂലെെ 20-ാം തിയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഹെൽത്ത് സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2460370 നമ്പറിൽ ബന്ധപ്പെടുക.