നിങ്ങളുടെ വീട്ടില്‍ കോവിഡ് പോസിറ്റീവ് ആളുണ്ടെങ്കിലും ഭയപ്പെടേണ്ട; വൈദ്യുതി തകരാറുകള്‍ അറിയിക്കാം; കെഎസ്ഇബി


കോഴിക്കോട്: കോവിഡ് പോസിറ്റീവായ ആളുകളുള്ള വീട്ടിനാണ് വൈദ്യുതി തകരാറുകള്‍ പരിഹരിക്കേണ്ടതെങ്കില്‍, കെഎസ്ഇബി ആ വിവരം അറിയിക്കണമെന്ന് നിര്‍ദേശം. പിപിഇ കിറ്റും മറ്റു സംവിധാനങ്ങളുമായി തീര്‍ച്ചയായും കെഎസ്ഇബി പ്രശ്‌നം പരിഹരിക്കും.

കോവിഡ് പോസിറ്റീവ് വീടുകളില്‍ നിന്ന് രോഗവിവരം പറഞ്ഞാല്‍ ജീവനക്കാര്‍ വരില്ല എന്ന ധാരണയോടെ മറച്ചുവെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദയവായി ഇത്തരം വിഷയം ഇന് ഉണ്ടാവരുതെന്ന് കെഎസ്ഇബി അറിയിച്ചു.