പാലാഴിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് 15 വയസ്സുകാരന്‍ മരിച്ചു


കോഴിക്കോട്: പാലാഴിയില്‍ 15 വയസ്സുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യു ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

പാലാഴി ബൈപ്പാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭവന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പ്രയാന്‍ മാത്യു.