പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷ നീട്ടി


തിരുവനന്തപുരം: ഒക്ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് മുഖ്യപരീക്ഷ മാറ്റിയതായി പി.എസ്.സി അറിയിച്ചു. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നവംബര്‍ 20ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചത്. സാങ്കേതിക കാരണങ്ങള്‍കൊണ്ട് പരീക്ഷമാറ്റിവെക്കുന്നുവെന്നാണ് പി.എസ്.സിയുടെ വിശദീകരണം.

ഒക്ടോബര്‍ 30ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, ലാസ്റ്റ്‌ഗ്രേഡ് സെര്‍വന്റ്‌സ്, സീമാന്‍ തുടങ്ങിയ തസ്തികകളിലെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റി.