പെൻഷനേഴ്സ് യൂണിയൻ കൺവൻഷൻ


മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൊഴുക്കല്ലൂർ യൂണിറ്റ് കൺവൻഷൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.മൊയ്തീൻ കളയംകുളം അധ്യക്ഷത വഹിച്ചു. 75 വയസ്സ് പൂർത്തിയായ പെൻഷൻ അംഗങ്ങളെ ടി.കുഞ്ഞിരാമൻ ആദരിച്ചു. പുതിയ അംഗങ്ങള എൻ.കെ.ബാലകൃഷ്ണൻ സ്വീകരിച്ചു.

വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, എം.എം.കരുണാകരൻ, എ.എംകുഞ്ഞിരാമൻ, ടി.രാമചന്ദ്രൻ, വി.രവീന്ദ്രൻ, പി നാരായണൻ, ആയടുത്തിൽ പി.ഗോപാലൻ, ടി.സുമതി. രാധ രജനി, കുനിയിൽ നാരായണൻ, ചന്ദ്രൻ മാവിലാംകണ്ടി, രമേശ് ബാബു എന്നിവർ സംസാരിച്ചു.