മൂടാടി പുറക്കൽ ഇളയെടുത്ത് മുരളീധരൻ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു


മൂടാടി: മൂടാടി പുറക്കൽ ഇളയെടുത്ത് മുരളീധരൻ (58) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. പരേതനായ ചാത്തുക്കുട്ടി മാസ്റ്ററുടെയും ബേബി കമലത്തിന്റെയും മകനാണ്. ഭാര്യ: ബിന്ദു (അങ്കണവാടി വർക്കർ). മക്കൾ: മിഥുൻ, രാഹുൽനാഥ്. സഹോദരങ്ങൾ: ബാബു, പരേതയായ ഉഷ.