യുകെയില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആ​രോ​ഗ്യമന്ത്രി


തിരുവനന്തപുരം: യുകെയില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിവരില്‍ എട്ട് പേര്‍ക്ക് കോവിഡ് പോസ്റ്റീവാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഇത് ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ വേരിയന്റ് ആണോ എന്നറിയാനായി ഇവരുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ദ്ധന ഉണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജാഗ്രതയുടെ ഭാഗമായി നാല് വിമാനത്താവളങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. കൂടുതല്‍ പരിശോധ നടന്നു വരുകയാണെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക