വെടിക്കെട്ട് സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; ദിയോദര്‍ ട്രോഫിയില്‍ കൊയിലാണ്ടിക്കാരന്റെ വിളയാട്ടം, വീഡിയോ


പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ മിന്നുന്ന പ്രകടനവുമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍. 68 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം 107 റണ്‍സെടുത്ത് പുറത്തായി. രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുകയാണ്.

പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ഗംഭീര തുടക്കമാണ് സൗത്ത് സോണിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ – മായങ്ക് സഖ്യം 181 റണ്‍സ് കൂട്ടിചേര്‍ത്തു. നാല് സിക്‌സും 11 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.

ഉത്കര്‍ഷിന്റെ പന്തില്‍ ഷഹ്ബാസ് അഹമ്മദിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. 11 ഫോറുകളും 4 സിക്‌സറുകളും അടക്കമാണ് രോഹന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വീഡിയോ കാണാം;

[mid4