വേണം ജാഗ്രത…കോഴിക്കോട്ട് 4 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു


കോഴിക്കോട്:ജില്ലയില്‍ 4 പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.രോഗം മൂലം ഇന്നലെ ഒരു കുട്ടി മരണപ്പെട്ടിരുന്നു. മുണ്ടിക്കല്‍ത്താഴം,ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണമുളളതായാണ് പുതിയ വിവരം.

ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.ജില്ലാ സര്‍വയലന്‍സ്ഓഫീസറുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തി. കൂടാതെ ആരേഗ്യപ്രവര്‍ത്തകരും രംഗത്തെത്തി പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുകയും അങ്കണവാടികളില്‍ ഒആര്‍എസ് പാക്കറ്റുകള്‍ ലഭ്യമാക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ പ്രതിരോധപ്രവത്തനങ്ങള്‍ ശക്താമാക്കാനാണ് തീരുമാനം.പ്രദേശത്തെ കുടിവെളളത്തിന്റെ സാംപിള്‍ പരിശോധനക്കയച്ചിട്ടുണ്ട്.
രോഗലക്ഷണമുളളവര്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയക്കാനും ഡിഎംഒ നിര്‍ദേശിച്ചു.

മലിമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുളള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. കടുത്ത പനി,വയറുവേദന,മനംപുരട്ടല്‍,ഛര്‍ദ്ദില്‍,വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍.

വ്യക്തിശുചിത്വം പാലിക്കുക,കൈകള്‍ വൃത്തിയായി സൂക്ഷിക്കുക,തിളപ്പിച്ചാറിയ വെളളം കുടിക്കുക,ചെറുചൂടോടെ ഭക്ഷണം കഴിക്കുക എന്നിവയാണ് രോഗം വരാതിരിക്കാനുളള പ്രതിരോധമാര്‍ഗങ്ങള്‍.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക