ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്ക് നാളെ മുതൽ ദര്‍ശനം നടത്താം


പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താൻ കഴിയും. രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ എടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് ദർശനത്തിന് അനുമതി.