സ്വകാര്യ എയര്‍ പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്നതിന്റെ പകുതി പരിഗണന പോലും പൊതുമേഖല എയര്‍പോര്‍ട്ടായ കരിപ്പൂരിന് കിട്ടുന്നില്ല; എം.കെ.രാഘവന്‍ എം.പി


കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി നടത്തിയ സത്യാഗ്രഹം സമാപിച്ചു. സമാപന സമ്മേളനം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

സ്വകാര്യ എയര്‍ പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്നതിന്റെ പകുതി പരിഗണന പോലും പൊതുമേഖല എയര്‍പോര്‍ട്ടായ കരിപ്പൂര്‍ വിമാനത്തവളത്തിന് കിട്ടുന്നില്ലെന്ന് എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്തവളത്തിന്റെ വികസനത്തിനാവശ്യമായ 100 ഏക്കര്‍ സ്ഥലം ഉടന്‍ ഏറ്റെടുത്ത് നല്‍കുക, വൈഡ് ബോഡി വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുക, കരിപ്പൂരിലെ ഹജ് എംബര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കുക, കരിപ്പൂര്‍ വിമാനാപകട അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി സത്യാഗ്രഹം നടത്തിവന്നത്.

ജനുവരി 13 നാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി സത്യാഗ്രഹ സമരം ആരംഭിച്ചത്. മലബാര്‍ ഡെവലപ്പമെന്റ് ഫോറം പ്രസിഡന്റ് എസ്.എ. അബൂബക്കര്‍ ചടങ്ങില്‍ അദ്ധ്യക്ഷ്യത വഹിച്ചു. അബ്ദുഹമാന്‍ എടക്കുനി, അന്‍വര്‍ നഹ,ഗുലാം ഹുസൈന്‍ കൊളക്കാടന്‍,അഷ്‌റഫ് കളത്തിങ്ങല്‍ പാറ,വി.പി.സന്തോഷ്,കബീര്‍ സലാല,പ്രഥ്വരാജ് നാറാത്ത്,പി.എ.ആസാദ്,സഹല്‍ പുറക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക