മുക്കം റോഡില്‍ കള്ളന്‍തോട് വളവില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു


ബാലുശേരി: മുക്കം റോഡില്‍ കളളന്‍തോട് വളവില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എം.വി.ആര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ജീവനക്കാരി മുക്കം വേങ്ങക്കുന്നേല്‍ സുനിത ആണ് മരിച്ചത്. 39 വയസായിരുന്നു.

രാവിലെ 6 മണിയോടെയാണ് അപകടം. വീട്ടില്‍ നിന്നും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പോകുകയായിരുന്ന സുനിത സഞ്ചരിച്ച സ്‌കൂട്ടര്‍ കുന്നമംഗലം ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഭര്‍ത്താവ്: സജിമോന്‍