പയ്യോളി ഇരിങ്ങലില്‍ വാഹനാപകടം; ദേശീയ പാതയില്‍ നിന്ന്‌ മിനിലോറി തെന്നിമാറി വീണത് ഏഴ് മീറ്റർ താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക്


പയ്യോളി: ഇരിങ്ങല്‍ ദേശീയപാതയില്‍ മിനിലോറി അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം 4മണിയോടെയായിരുന്നു അപകടം. വടകരയില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ദേശീയപാതയില്‍ നിന്നും തെന്നിമാറി എഴ് മീറ്ററിലധികം താഴ്ചയുള്ള സര്‍വ്വീസ് റോഡിലേക്ക് മിനി ലേറി വീഴുകയായിരുന്നു. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. തൃശ്ശൂര്‍ സ്വദേശിയായ ഡ്രൈവര്‍ ജസീല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

സാനിറ്ററി ഉത്പന്നങ്ങളുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ലോറി. അപകടസമയത്ത് മറ്റു വാഹനങ്ങളൊന്നും സര്‍വ്വീസ് റോഡ് വഴി വരാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.