ജോലി തേടുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം


നടുവണ്ണൂർ: ഉള്ളിയേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം.

താത്കാലിക നിയമനമാണ്. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.

താത്പ്പര്യമുള്ളവർക്ക് അപേക്ഷ, ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവയുടെ രേഖകളുമായി മേയ് നാലിന് 10.30-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചാണ് അഭിമുഖം.