perambranews.com

Total 177 Posts

” എനിക്ക് ഭാര്യയുമൊത്ത് ജീവിച്ചുപോകാന്‍ കഴിയില്ല” എന്ന് പറഞ്ഞ് പെട്രോളില്‍ കുളിച്ച് പൊലീസിന് മുന്നില്‍ ആത്മഹത്യഭീഷണിയുമായി കടിയങ്ങാട് സ്വദേശിയായ 26കാരന്‍; യുവാവിനെ മണിക്കൂറുകളെടുത്ത് അനുനയിപ്പിച്ച് പേരാമ്പ്ര പൊലീസ്‌

പേരാമ്പ്ര: പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ ഉദ്വേഗഭരിതമായ സംഭവ വികാസങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. സംഭവത്തെക്കുറിച്ചുള്ള പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് കെ.ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ സുഹൃത്താണ് സ്വന്തം ഫേസ് ബുക്കിലൂടെ റിയാസിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനസിക പിരിമുറുക്കത്തിന്റെ തീവ്രതയിൽ രക്ഷയില്ലാതെ മരണം വരിക്കാൻ തീരുമാനിച്ച കടിയങ്ങാട്

സന്ദര്‍ശന വിസയിലെത്തിയ ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു

ദോഹ: ഊരള്ളൂര്‍ സ്വദേശിനി ഖത്തറില്‍ അന്തരിച്ചു. ഊട്ടേരി കാപ്പുമ്മല്‍ ഫാത്തിമ ആണ് മരിച്ചത്. എഴുപത്തിയൊന്‍പത് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഫാത്തിമ മരിച്ചത്. രണ്ട് മാസം മുമ്പാണ് ഹയാ സന്ദര്‍ശന വിസയില്‍ ഫാത്തിമ ഖത്തറില്‍ എത്തിയത്. മക്കളെ കാണാനായാണ് ഇവര്‍ റമദാന്‍ ആദ്യ ആഴ്ച ഖത്തറിലേക്ക് പോയത്. വക്‌റയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും

ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം: വടകര സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: ഏറെ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസില്‍ വടകര സ്വദേശിക്ക് ജീവപര്യന്തം. പ്രതി പ്രശാന്ത് നമ്പ്യാർക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14

പേരാമ്പ്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നും നാളെയും പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗത നിരോധനം

പേരാമ്പ്ര : പേരാമ്പ്ര – പൈതോത്ത് – ചക്കിട്ടപ്പാറ റോഡില്‍ ഗതാഗതം തടസ്സപ്പെടും. ഇന്നും നാളെയുമായാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. പേരാമ്പ്ര ടൗൺ മുതൽ പള്ളിത്താഴ വരെയുള്ള ഭാഗത്തെവാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ പ്രത്യേക അറിയിപ്പുണ്ട്.

കല്ലോട്ടെ കോൺഗ്രസ് പ്രവർത്തക൯ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു

പേരാമ്പ്ര: കല്ലോട്ടെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ചേണിയക്കുന്നുമ്മൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര (ടീച്ചർ, കൈപ്രം അംഗൻവാടി). മക്കൾ: ലിസ്ന, പരേതനായ ലിജിൻ. മരുമകൻ: വിപിൻ. സഹോദരങ്ങൾ: ദേവി, ശാന്ത, പരേതരായ മാണിക്യം, നാരായണി, ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30 ന് വീട്ടു വളപ്പിൽ നടന്നു.

കൂരാച്ചുണ്ടില്‍ മധ്യവയസ്കന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍

മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു

മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ; ദിൽഷ ചാവട്ട്, റിൻഷാ വയനാട്. മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ. സഹോദരങ്ങള്‍: അമ്മദ്, അസൈനാർ , അബ്ദുല്ല , ബഷീർ മൂവരും കരയാട്,

മേപ്പയ്യൂര്‍ ജനകീയമുക്കില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജനത കൂട്ടായ്മ; പരിശോധനക്കായി എത്തിച്ചേര്‍ന്നത് നിരവധിപേര്‍

മേപ്പയ്യൂര്‍: ജനത കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മേപ്പയ്യൂരിലെ ജനകീയമുക്ക് വാര്‍ഡ്. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസ് കോഴിക്കോട്, മാഹി ഡെന്റൽ കോളജ്, സൈമൺസ് കണ്ണാശുപത്രി എന്നിങ്ങനെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ അണിനിരന്ന മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി മാറി. ആരോഗ്യ നില പരിശോധിക്കാനും

മലയോരത്തിന്റെ പ്രിയ സഖാവിന് വിട; കമ്യൂണിസ്റ്റ് നേതാവ് എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി കൂരാച്ചുണ്ടിൽ തിങ്കളാഴ്ച ഉച്ച വരെ കടകൾ അടച്ചിടും

റ കൂരാച്ചുണ്ട്: അന്തരിച്ച മലയോര കമ്മ്യൂണിസ്റ്റ് നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി തിങ്കളാഴ്ച കൂരാച്ചുണ്ട് ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉച്ചവരെ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൗതികദേഹം പൊതുദർശനം ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്ന 12 മണി വരെ ഹോട്ടൽ ,മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്ന് കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (13/05/2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ആശാരി മുക്ക് ട്രാൻസ്ഫോർമറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ആറര മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് എൽ.ടി. ടച്ചിങ്ങ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. summary: There will be power outage at various places

error: Content is protected !!