perambranews.com

Total 177 Posts

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

പെനാല്‍ട്ടി ഷൂട്ടൗട്ടിലും സമനില, ഒടുവില്‍ ടോസിട്ട് നേടിയ വിജയം; ചെറുവണ്ണൂരില്‍ നടക്കുന്ന ഇ.എം.എസ് കപ്പ് ഫുട്‌ബോള്‍ മേളയുടെ രണ്ടാം ദിനത്തില്‍ വിജയികളായി വീവണ്‍ എഫ്.സി വയനാട്

ചെറുവണ്ണൂര്‍: ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ കമ്മിറ്റി മുയിപ്പോത്ത് നിരപ്പം ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് കപ്പ് ഉത്തരമേഖല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം ദിനമായ ബുധനാഴ്ച എഫ്.സി വയനാടും വീവണ്‍ സ്‌പോര്‍ട്‌സ് വടകരയും വിജയികളായി. വീവണ്‍ എഫ്.സി വയനാടും ബിബോയ്‌സ് തിരുവോടും തമ്മില്‍ ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടി ഇരു ടീമുകളും രണ്ട് ഗോള്‍

കൂരാച്ചുണ്ടിലെ മത സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജിക്ക് വിട നല്‍കി നാട്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ മത സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ തോട്ടത്താംമൂല അസൈനാർ ഹാജി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അസൈനാർ ഹാജി ഇന്നലെ വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. സുന്നി പ്രാസ്ഥാനിക രംഗത്തെ പ്രമുഖനായ ഹാജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്, ട്രഷറർ, അത്തിയോടി മഹല്ല് ജനറൽ സെക്രട്ടറി, എസ് വൈ എസ്,

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ ബാംഗ്ലൂരിലേക്ക് വെച്ചുപിടിക്കാം; കോഴിക്കോട്-ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസ് സര്‍വീസിന് ഇന്ന് തുടക്കം

പേരാമ്പ്ര: പേരാമ്പ്ര, കുറ്റ്യാടി വഴിയുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വ്വീസിന് ഇന്ന് തുടക്കം. കോഴിക്കോട് ബാംഗ്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് എയര്‍ ബസാണ് പേരാമ്പ്ര വഴി കുറ്റ്യാടി ചുരത്തിലൂടെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് രാത്രി 09:00 മണിക്കും ബാംഗ്ലൂര്‍ നിന്ന് തിരികെ കോഴിക്കോട്ടേക്ക് വൈകുന്നേരം 03:00 മണിക്കുമാണ് സര്‍വീസ് നടത്തുക. അത്തോളി, പേരാമ്പ്ര, കുറ്റ്യാടി, തൊട്ടില്‍

അത്യാധുനിക സംവിധാനങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങി കുറ്റ്യാടിയിലെ പുതിയ ഇന്ദിരാഭവന്‍; കെട്ടിടം കെ.സുധാകരൻ എം.പി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ സ്ഥല സൗകര്യത്തിലും അത്യാധുനിക രീതിയിലുമാണ് കെട്ടിടം പുനർനിർമ്മിച്ചിച്ചുള്ളത്. ഉദ്ഘാടന ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെപിസിസി

കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു; 2.4 കോടിയുടെ അടിയന്തിര ടാറിംഗ് പ്രവൃത്തി ഇന്നാരംഭിക്കും

പേരാമ്പ്ര: കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് ശോചനീയാവസ്ഥയിലുള്ള റോഡിനെ സുഗമമായ ഗതാഗതത്തിന് യോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 38.9 കോടിയുടെ വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുക്കലിന് വന്ന കാലതാമസമാണ് പദ്ധതി വൈകിപ്പിക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ റോഡിന്റെ അടിയന്തിര ടാറിംഗിനായി

രണ്ട് വർഷം തികയുന്ന രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യവുമായി പേരാമ്പ്രയിൽ എൽ.ഡി.എഫ് റാലി; ഉദ്ഘാടനം ചെയ്ത് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

പേരാമ്പ്ര: സംസ്ഥാന സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള പേരാമ്പ്ര നിയോജക മണ്ഡലം എൽഡിഎഫ് റാലിക്ക് തുടക്കം. നിരവധി പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം കൺവീനർ എ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. മുന്നണി നേതാക്കളായ വി.കെ.സുരേഷ്കുമാർ, ജെ.ആർ.പ്രേംദാസിൻ, ഒ.രാജൻ, ബേബി കാപ്പുകാട്ടിൽ,

വിളയാട്ടൂര്‍ കേളോത്ത് താഴകുനി പാച്ചി അന്തരിച്ചു

മേപ്പയ്യൂർ: വിളയാട്ടൂര്‍ കേളോത്തു താഴകുനി പാച്ചി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചങ്ങരൻ, ബാലൻ, രാജൻ, രാഘവൻ, കാർത്ത്യായനി, വസന്ത. മരുമക്കൾ: ജാനു, റീന, ഗീത, ബിന്ദു, പരേതരായ പാച്ചർ, ശ്രീധരൻ. ബുധനാഴ്ച പകല്‍ പതിനൊന്നരയോടെ സംസ്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച.

തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കു​റ്റ്യാ​ടി ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ കര്‍ശന നടപടികളുമായി പൊലീസ്

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ല്‍ വര്‍ധിച്ചുവരുന്ന അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ നടപടി കര്‍ശനമാക്കി പൊ​ലീ​സ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്. നാ​ദാ​പു​രം റോ​ഡി​ൽ ഫോ​റ​സ്റ്റ്​ ഓ​ഫീസ്​ വ​രെ​യും വ​യ​നാ​ട്​ റോ​ഡി​ൽ ബ​സ് സ്​​റ്റോ​പ്​ വ​രെ​യും, കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ​യും മ​രു​തോ​ങ്ക​ര റോ​ഡി​ൽ സി​റാ​ജു​ൽ

error: Content is protected !!