perambranews.com

Total 1404 Posts

Kerala Lottery Results | Bhagyakuri | Karunya Plus KN-445 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-445 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

കുറ്റ്യാടിയിലെ പെൺകുട്ടികൾ ഇനി കരുത്തരാകും, സ്വയം പ്രതിരോധിക്കും; പഞ്ചായത്തിൽ പതിനെട്ട് വയസുവരെയുള്ള പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം

കുറ്റ്യാടി: ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ട് ബാച്ചുകളിലായാണ് പരിശീലന ക്ലാസ്സ്‌. ചൊവ്വ, ശനി ദിവസങ്ങളിൽ വൈകീട്ട് 5 മുതൽ രാത്രി 7 വരെ പഞ്ചായത്ത് ഹാൾ, നടുപ്പൊയിൽ സാംസ്കാരിക നിലയം എന്നിവിടങ്ങളിലാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. 2022-23 വാർഷിക

ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)

പെരിന്തല്‍മണ്ണ: യുവാവിന്റെ പരാക്രമങ്ങളില്‍ അമ്പരന്ന് പെരിന്തൽമണ്ണക്കാർ. പരാക്രമങ്ങളുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തിയപ്പോള്‍ വൈറലുമായി. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍ എ.ബി.സി മോട്ടോഴ്‌സിന് സമീപം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. റോഡിന്റെ ഡിവൈഡറിലാണ് യുവാവ് നിന്നിരുന്നത്. മങ്കട ഭാഗത്ത് നിന്നുള്ള ബസ് വരുന്നത് കണ്ടതോടെ ഇയാള്‍ ബസ്സിന് നേരേക്ക് ഓടിയടുത്തു. ബസ്സിന് മുന്നിലെത്തിയതോടെ യുവാവ്

വാകയാട് സ്വദേശിയും ദുബായില്‍ പ്രവാസിയുമായ ഇരുപത്തിയാറുകാരൻ മസ്തിഷ്ക രോഗം ബാധിച്ച് മരിച്ചു

നടുവണ്ണൂര്‍: വാകയാട് കൊന്നത്ത് കണ്ടി ഷാമില്‍ അന്തരിച്ചു. ഇരുപത്തിയാറ് വയസായിരുന്നു. മസ്തിഷ്‌ക രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദുബായിലെ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് രോഗം ബാധിച്ച് ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച പുലര്‍ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

എല്‍.പി, യു.പി വിഭാഗങ്ങളില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍; പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തെ പോയിന്റ് നില ഇങ്ങനെ; വിശദമായി അറിയാം

പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിനത്തെ പോയിന്റ് നില പുറത്ത് വന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി സ്‌കൂളുകള്‍. എല്‍.പി ജനറല്‍ വിഭാഗത്തിലും യു.പി ജനറല്‍ വിഭാഗത്തിലും പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഒന്നാമതെത്തിയപ്പോള്‍ ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് നടുവണ്ണൂര്‍ മുന്നിട്ടു നില്‍ക്കുകയാണ്. കലോത്സവത്തിന്റെ അവസാന ദിനമായ നാളെ മാത്രമേ അന്തിമ ഫലം പുറത്ത്

ഇന്ന് മഴ പെയ്യുമോ? കൃത്യമായ ഉത്തരം കുരുന്നുകൾ തരും; കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽവെതർ സ്റ്റേഷൻ ഒരുങ്ങുന്നു

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂളിൽവെതർ സ്റ്റേഷൻ ഒരുങ്ങുന്നു. വെതർ സ്റ്റേഷൻ സ്ഥാപിക്കുന്ന സംസ്ഥാനത്തെ 240 സ്കൂളുകളിൽ ഒന്നായി കുറ്റ്യാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ മാറുന്നതോടെ കാലാവസ്ഥാ വിവരങ്ങൾ കുട്ടികളിലൂടെ ജനങ്ങളിലെത്തും. മലയോര മേഖലയ്ക്ക് ഏറെ ഉപകാരപ്രദമാകും കുറ്റ്യാടി സ്കൂളിലെ വെചർ സ്റ്റേഷൻ. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാനായാണ് സംസ്ഥാനത്തെ 240 സ്‌കൂള്‍ മുറ്റങ്ങളില്‍

പേരാമ്പ്രയിലും റെയിൽപാത എത്തുന്നു; കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്ക് റെയില്‍പാത നിർമ്മിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയില്‍

പേരാമ്പ്ര: പേരാമ്പ്ര വഴി കടന്ന് പോകുന്ന റെയിൽപാത നിർമ്മിക്കാനുള്ള പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിൽ. കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരിലേക്കുള്ള റെയില്‍പാതയ്ക്കുള്ള നിര്‍ദേശമാണ് റെയില്‍വേ മന്ത്രാലയം പരിശോധിക്കുന്നത്. മൈസൂരുവിന്റെ പ്രാന്തപ്രദേശമായ കടകോളവരെയുള്ള റെയില്‍പാതയെക്കുറിച്ചുള്ള നിര്‍ദേശമാണ് പരിഗണനയിലുള്ളതെന്ന് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊയിലാണ്ടി, പേരാമ്പ്ര, മുള്ളന്‍കുന്ന്, നിരവില്‍പുഴ, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി,

Kerala Lottery Results | Bhagyakuri | Akshaya AK-574 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 574 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാം

പേരാമ്പ്ര: ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തെ കുറിച്ച് നമ്മളിൽ പലർക്കും ധാരണയില്ല. ലോട്ടറി അടിക്കുകയാണെങ്കിൽ സമ്മാനത്തുക ലഭിക്കാനായി കൃത്യമായ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്ന് താഴെ വിശദമായി അറിയാം. കേരള സർക്കാർ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഇത്. സമ്മാനാർഹൻ കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക്

‘അപൂര്‍വ്വങ്ങളായ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നം’; ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്

പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് യോഗ്യമല്ലെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.വി.ജിനീഷ് വി.എം.സുധീരന്‍ മുഖേന നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആക്ഷന്‍ കൗണ്‍സിലിനും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറി. ജില്ലാ ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. ട്രയല്‍ ഖനനഫലമായി

error: Content is protected !!