perambranews.com

Total 1404 Posts

പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു

പേരാമ്പ്ര: വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യമാര്‍: സഫിയ, സുബൈദ. മക്കള്‍: സുഹാനസുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി. സഹോദരങ്ങള്‍: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.

സംസ്ഥാനത്ത് 8 മാസം തുടങ്ങിയത് കൊണ്ട് 1 ലക്ഷം പുതിയ സംരംഭങ്ങള്‍; കുറ്റ്യാടിയിലും സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് മന്ത്രി പി. രാജീവ്

കുറ്റ്യാടി: സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സൗഹൃദ അന്തരീക്ഷമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കുറ്റ്യാടി മണ്ഡലത്തില്‍ ആരംഭിക്കുന്ന നാളീകേര പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 8 മാസം കൊണ്ട് 1 ലക്ഷം പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമായത്. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴിലും ലഭിച്ചു. സംരംഭങ്ങള്‍ തുടങ്ങാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തി കുറ്റ്യാടിയിലും ചെറുകിട

പേരാമ്പ്രയിലെ ബഫര്‍സോണ്‍ പരാതികള്‍ നല്‍കാന്‍ ഇനിയും സമയമുണ്ട്: വിദഗ്ധസമിതിയുടെ കാലാവധിയും പരാതി നല്‍കാനുള്ള തിയ്യതിയും നീട്ടി

തിരുവനന്തപുരം: ബഫര്‍സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 30 വരെയായിരുന്നു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള കാലാവധി. കൂടുതല്‍ സമയം ആവശ്യമാണെന്ന് കണ്ട പശ്ചാത്തലത്തിലാണ് തീരുമാനം. ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള തീയതിയും നീട്ടി നല്‍കി. ബഫര്‍സോണ്‍ വിഷയത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള

മുഖ്യമന്ത്രി ഇസ്രയേല്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ സംഭവം; സി.പി.ഐ.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്

എക്കാട്ടൂര്‍: ഇസ്രയേലിന്റെ ദക്ഷിണേന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും പരസ്പര സഹകരണം ഉറപ്പ് നല്‍കുകയും ചെയ്ത സംഭവത്തില്‍ സി.പി.എം. നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. യു.പി.എ ഭരണകാലത്ത് ഇസ്രായേല്‍വിരുദ്ധ സമരം നടത്തിയവര്‍ ഇപ്പോള്‍ എടുത്തനിലപാട് പരിഹാസ്യമാണെന്നും സി.പി.എ അസീസ് പറഞ്ഞു. മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാസമ്മേളനങ്ങളുടെ

ലോകകപ്പ് ഗാലറിയില്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്കിടയിലും ബ്രസീല്‍ ആരാധകര്‍ക്കിടയിലും താരമായി മേപ്പയ്യൂരിന്റെ ദുആ; വൈറലായി ഡാന്‍സ് വീഡിയോ

ദോഹ: പോര്‍ച്ചുഗല്‍ ആരാധകരുടെ കൂട്ടത്തിനിടയില്‍ നിന്ന് നൃത്തം ചെയ്യുകയാണ് കൊച്ചു ദുആ. വുവുസേല ഊതിക്കൊണ്ട് ആരാധകര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു ആരാധകര്‍ കയ്യടിച്ചും നൃത്തം ചെയ്തും കൂടെക്കൂടുന്നുണ്ട്. ആകെ മൊത്തം ആഘോഷമയം. മേപ്പയ്യൂര്‍ സ്വദേശി ദുആ ഇബ്രാഹിമിന്റെ നൃത്തം സോഷ്യല്‍മീഡിയയിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഹിറ്റ് ആയിരിക്കുകയാണ്. മറ്റൊരു വീഡിയോയില്‍ നിരന്നു നില്‍ക്കുന്ന ഫിഫ സ്റ്റാഫിന്റെ മുന്നിലാണ് ദുആയുടെ

മുപ്പത്തിയഞ്ച് അടി ഉയരം, ആറടി വീതി, 750 കിലോഗ്രാം ഭാരം; ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍ (വീഡിയോ കാണാം)

ചെറുവണ്ണൂര്‍: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് മുന്നോടിയായി മുയിപ്പോത്ത് ടൗണില്‍ ലയണല്‍ മെസിയുടെ പടുകൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് അര്‍ജന്റീനയുടെ ആരാധകര്‍. മുപ്പത്തിയഞ്ച് അടി ഉയരവും ആറ് അടി വീതിയുമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. 750 കിലോഗ്രാം ഭാരമാണ് കട്ടൗട്ടിനുള്ളത്. മുപ്പതോളം പേരാണ് മുയിപ്പോത്ത് ടൗണില്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഇരുപതിനായിരം രൂപയോളമാണ് കട്ടൗട്ടിനായി അര്‍ജന്റീനയുടെ കടുത്ത ആരാധകരായ

രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ച് സ്ഥലങ്ങള്‍ മനസ്സിലാക്കും, കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയത് ആന്ധ്രാക്കാരായ സഹോദരിമാർ; പ്രതികളെ പിടികൂടാൻ സഹായിച്ചത് കണ്ണൂർ മോഷണത്തിന്റെ വീഡിയോ

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണശ്രമത്തിനിടെ പിടിയിലായത് ആന്ധ്രക്കാരായ സഹോദരിമാർ. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതിനിടയിലായിരുന്നു സംഭവം. ഇവർ ജ്വല്ലറിയിൽ കയറിയപ്പോൾ ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ആദ്യകാഴ്ചയിൽത്തന്നെ ഇവരെ മനസ്സിലാക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന

‘നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ ഉറക്കം കെടുത്തും, റെയില്‍പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, നായകുരണ എന്നിവ ഇല്ലാതാകും’; പേരാമ്പ്ര വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെ ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ്

പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്‌ക്കെതിരെയുള്ള ‘പരിസ്ഥിതി സ്‌നേഹി’യുടെ കുറിപ്പ് വൈറലാകുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമാവുകയും ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്താല്‍ പേരാമ്പ്രയിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, ചൊറിയണം, നായകുരണ എന്നിവ ഇല്ലാതാകുമെന്നും പകല്‍ പോകുന്ന തീവണ്ടികള്‍ നിപ്പ വൈറസുകളുടെ ആവാസകേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. ചക്കിട്ടപാറ സ്വദേശിയായ അസീസ് ആണ്

‘സ്വര്‍ണ്ണക്കാലുള്ള കണ്ണട’യ്ക്ക് സ്വര്‍ണ്ണത്തിളക്കമുള്ള വിജയം; ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര ഹൈ സ്‌കൂളിന്റെ നാടകം

പേരാമ്പ്ര: ഉപജില്ലാ കലോത്സവത്തിലെ മലയാള നാടക മത്സരത്തില്‍ ഒന്നാം സമ്മാനം നേടി പേരാമ്പ്ര ഹൈ സ്‌കൂളിന്റെ നാടകം. ‘സ്വര്‍ണ്ണക്കാലുള്ള കണ്ണട’ എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം സ്ഥാനത്തിന് പുറമെ മികച്ച നടന്‍, മികച്ച നടി എന്നീ നേട്ടങ്ങളും പേരാമ്പ്ര സ്‌കൂളിലെ കുട്ടികള്‍ സ്വന്തമാക്കി. മികച്ച നടനായി ദേവ്കൃഷ്ണയും മികച്ച നടിയായി

error: Content is protected !!