ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്, ബസിന്റെ മുന്‍ഭാഗം തകര്‍ന്നു


പയ്യോളി: പയ്യോളി-പേരാമ്പ്ര റോഡില്‍ ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

മണിയൂര്‍ ചങ്ങരോത്ത് താഴെ പുതിയ പറമ്പത്ത് അനുഷാ ദാസ്, കീഴൂര്‍ കോലച്ചന്‍പറമ്പത്ത് ധനിഷ, തോലേരി വണ്ണാക്കയ്യില്‍ ഷൈജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാവിലെ പത്തരയോടെയായിരുന്നു അപകടം. പയ്യോളിയില്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാലക്‌സി ബസും അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ടോറസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

പരിക്കേറ്റവര്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.