Category: വടകര

Total 160 Posts

വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം

ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്. ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തോടന്നൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

തോടന്നൂര്‍: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുഞ്ഞിക്കണ്ടിയില്‍ സനല്‍കുമാര്‍(32) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ആശാരിപ്പണിക്കാരനാണ് മരിച്ച സനല്‍. ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് വയറില്‍ നിന്നും ഷോക്കടിക്കുകയായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ശാന്ത. ഭാര്യ: അനോന. ഒരു വയസുള്ള മകളുണ്ട്. സഹോദരി: സജിന. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് തോടന്നൂരിലെ വീട്ടുവളപ്പിൽ.  

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ റാഗിംങെന്ന് വിദ്യാര്‍ത്ഥികള്‍

വടകര: വില്ല്യാപ്പള്ളി എംഇഎസ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികളായ നാല് പേര്‍ തങ്ങളെ റാഗിംങ് ചെയ്തുവെന്നാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോപണം. മുബഷിര്‍, അന്‍ഷാദ്, ഷാഫി, അഫ്‌നാന്‍ എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇതില്‍ മുബഷിറിന് ചെവിയ്ക്ക് പരിക്കുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളായ

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഇളനീരാട്ടത്തിനായി കുറ്റ്യാടിയിലെ ഇളനീര്‍ കാവുകള്‍ യാത്ര തിരിച്ചു

കുറ്റ്യാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള കുറ്റ്യാടിയിലെ ഇളനീര്‍ കാവുകള്‍ യാത്രയായി. കുറ്റ്യാടി കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ കഞ്ഞിപ്പുരകളില്‍ നിന്നുമാണ് ഇളനീര്‍കാവ് സംഘങ്ങള്‍ യാത്ര തിരിച്ചത്. കാല്‍നടയായി നാല് ദിവസം സഞ്ചരിച്ചാണ് ഇളനീര്‍ കാവുകള്‍ കൊട്ടിയൂരിലെത്തുക. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വിവിധ സംഘങ്ങള്‍ ഇളനീര്‍ കുലകളുമായി യാത്ര പുറപ്പെട്ടത്. ഇളനീര്‍

വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്; കവർച്ച രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ

വടകര: ട്രെയിൻ യാത്രക്കിടയിൽ വടകര സ്വദേശിയായ സെെനികന്റെ സ്വർണ്ണവും പണവും കവർന്ന് മോഷ്ടാവ്. കൈനാട്ടി സ്വദേശി നിധീഷാണ് കവര്‍ച്ചയ്ക്കിരയായത്. ഡല്‍ഹി -തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നും കുടുംബത്തിനൊപ്പം കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. സ്വര്‍ണാഭരണവും പണവുമെടുത്തതിനു ശേഷം മോഷ്ടാവ് ഫോണ്‍ ശൗചാലത്തിലിടുകയായിരുന്നു. പുലര്‍ച്ചെ പന്‍വേലിയിലായിരുന്നു കവര്‍ച്ച നടന്നതെന്ന് ആര്‍മി ഉദ്യോഗസ്ഥനായ നിധീഷ് പറഞ്ഞു.

പ്രസവത്തെത്തുടർന്ന് ഇരിങ്ങണ്ണൂർ സ്വദേശിനിയും കുഞ്ഞും മരിച്ച സംഭവം; വടകരയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

വടകര: പ്രസവത്തെ തുടർന്ന് നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്. ഇരിങ്ങണ്ണൂർ സ്വദേശി സൗദയും നവജാതശിശുവും ആണ് മരിച്ചത്. പ്രസവശസ്ത്രക്രിയയ്ക്കായി സൗദയെ ഫെബ്രുവരി 13-നാണ് വടകര സിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ ശസ്ത്രക്രിയ നടത്തുകയും സൗദ

യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തത് ഭീഷണിയെ തുടർന്ന്; നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ

വടകര: യുവതി ജീവനൊടുക്കിയ കേസിൽ നന്മണ്ട സ്വദേശിയായ ബസ് ഡ്രൈവർ അറസ്റ്റിൽ. നന്മണ്ട സ്വദേശി ശരത് ലാലാണ് അറസ്റ്റിലായത്. ഇയാളുടെ നിരന്തര ഭീഷണിയെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ 24 നാണ് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തത്. ശരത് ലാൽ ഡ്രെെവറായി പോകുന്ന ബസിലായിരുന്നു യുവതി സ്ഥിരമായി യാത്ര ചെയ്തിരുന്നത്. ഈ

വടകരയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് അപകടം; വൈദികൻ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

വടകര: വടകര ദേശീയപാത മുക്കാളിയിൽ കാർ ടാങ്കർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തലശ്ശേരി അതിരൂപതയിലെ ഫാദർ അബ്രഹാം (മനോജ്) പോൾ ഒറ്റപ്ലാക്കലാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാ​ഗത്തേക്ക് പോവുകയായിരുന്ന കാർ റോഡ് സെെഡിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല്

ശബ്ദണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ

വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു

വടകര: ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. തറോപൊയിലിൽ പുറത്തൂട്ടയിൽ നാണു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസാണ്. അൽവാസിയായ വിജേഷാണ് നാണുവിനെ മർദ്ദിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. വിജേഷിന്റെ ചവിട്ടേറ്റ് നാണുവിന് പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാണുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെെകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് വടകര ജില്ലാ

error: Content is protected !!