Category: വടകര

Total 160 Posts

നാദാപുരത്ത് ഇരുപത്തിയഞ്ചുകാരി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍

നാദാപുരം: തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന്‍ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോഹന്‍മാസ്റ്റര്‍ രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന്

വടകര വാണിമേലില്‍ വ്യാപാരിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രതികളെ കണ്ടെത്തുന്നതിനായ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്

വടകര: വാണിമേലിൽ വ്യാപാരിയുടെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. ഭൂമിവാതുക്കല്‍ ടൗണിലെ മലഞ്ചരക്ക് വ്യാപാരി പരപ്പുപാറേമ്മല്‍ കുഞ്ഞാലിഹാജിയുടെ വീടിനുനേരെയാണ് അജ്ഞാതസംഘം സ്‌ഫോടക വസ്തു എറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിനുനേരെയാണ് അക്രമമുണ്ടായത്. ജനലിന്റെ തൊട്ടടുത്ത് സ്‌ഫോടക വസ്തു പതിച്ചതിന്റെ അടയാളമുണ്ട്.

മരണത്തെ മുന്നില്‍ കാണുമ്പോഴും നിഹാല്‍ ആവശ്യപ്പെട്ടത് തന്റെ അടുത്തേക്ക് ആരും വരരുതെന്ന്; മണിയൂരില്‍ ഷോക്കേറ്റ് മരിച്ച നിഹാലിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്

വടകര: തെങ്ങ് വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനില്‍ കുടുങ്ങി മരിച്ച വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മണിയൂരിലെ നാട്ടുകാര്‍. വൈദ്യുതി കമ്പിയില്‍ കുടുങ്ങി കിടക്കുമ്പോള്‍ തന്റെ അടുത്തേക്ക് ആരും വരരുതെന്ന് നിഹാല്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചിരുന്നുവെന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരികയായിരുന്ന നിഹാലിനെ

വടകര ഓര്‍ക്കാട്ടേരിയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൊമ്മിണിക്കാഴ മീത്തലെ പറമ്പില്‍ വിജീഷിനെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നടക്കുതാഴെ ചോറോട് കനാലിലാണ് സംഭവം. ഇന്നലെ ഏറെനേരം പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ ഏഴ്മണിയോടെ വീണ്ടും തുടരുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഒഴുക്കും

ജോലിയ്ക്ക് പോവുന്നതിനിടെ തെരുവുനായ ആക്രമണം; വടകരയില്‍ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

വടകര: വടകര പാലയാട്ടുനട സ്വദേശിയായ യുവാവിന് തെരുവു നായയുടെ കടിയേറ്റു. പാലയാട്ടുനട ചോരത്ത്കണ്ടി ഷാജി(42) ക്കാണ് കടിയേറ്റത്. വടകരയില്‍ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഷാജി ജോലിയ്ക്ക് പോവുന്നതിനിടെ ബുധനാഴ്ച്ച രാവിലെയാണ് സംഭവം. വടകര കുളത്തിനു സമീപം വച്ച് നായ ഇയാളെ കടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഷാജിയെ വടകര ജില്ലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകരയില്‍ ഒരുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍

വടകര: കൂട്ടങ്ങാരത്ത് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടങ്ങരത്ത് കുനിയില്‍ അരുണിന്റെ ഭാര്യ അശ്വിനിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണുമായി വീടിന്റെ മുകള്‍നിലയിലേക്കുപോയ അശ്വിനിയെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ ഗള്‍ഫിലാണ്. ഭര്‍ത്താവിന്റെ അമ്മ മാത്രമേ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. പുതുപ്പണം

വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വടകര: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്. ഇന്നലെ രാവിലെ ജോലിയ്ക്ക് പോയ ശരത്തിനെ മൂന്നര മണിയോട് കൂടിയാണ് കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിലങ്ങാട് വീടിനു സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച നിലയില്‍; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

വിലങ്ങാട്: വിലങ്ങാട് വീട്ടിനടുത്ത് ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയില്‍. വിലങ്ങാട് അടുപ്പില്‍ കോളനിയില്‍ നിഷാദിന്റെ ഓട്ടോറിക്ഷയാണ് സാമൂഹ്യ വിരുദ്ധര്‍ തീ വെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് സംഭവം. ബ്രേക്ക് എടുക്കാനായി എല്ലാ പണികളും എടുത്ത് ഷെഡില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു ഓട്ടോ. രാത്രിയോടെ ഓട്ടോയില്‍ നിന്നും തീപടരുന്നത് സമീപത്തുള്ളവര്‍ കാണാനിടയാവുകയായിരുന്നു.

ആര്‍പിഎഫ് എക്‌സ്സൈസ് സംയുക്ത പരിശോധന; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വടകര ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സ്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്

ബസില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി അഴിയൂരില്‍ യുവാവ് എക്‌സൈസിന്റെ പിടിയില്‍

വടകര: ഒമ്പത് ലിറ്റര്‍ വിദേശമദ്യം ബസില്‍ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. മധ്യപ്രദേശ് ജബാല്‍ബൂര്‍ സ്വദേശി അവിനാഷ് നിമ്പാല്‍ക്കറാണ് പിടിയിലായത്. കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇന്ന് 11മണിയോട് കൂടിയാണ് സംഭവം. അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ മുന്‍വശത്ത് വെച്ചായിരുന്നു എക്‌സൈസ് പരിശോധന നടത്തിയിരുന്നത്. ഈ സമയം

error: Content is protected !!