‘700 രൂപ വേതനവും 200 തൊഴിൽ ദിനങ്ങളും നടപ്പാക്കുക’; പയ്യോളിയിൽ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ മണ്ഡലം കൺവെൻഷൻ


പയ്യോളി: അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി പയ്യോളി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 700 രൂപ വേതനവും 200 തൊഴിൽ ദിനങ്ങളും ഇ.എസ്.ഐ നടപ്പിലാക്കുക, തൊഴിൽ സമയം നാലുമണിവരെ ആക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് മനോജ്.എൻ.എം അധ്യക്ഷത വഹിച്ചു. വടക്കയിൽ ഷെഫീഖ് മുഖ്യ അതിഥിയായി. മഠത്തിൽ നാണു മാസ്റ്റർ, പടന്നയിൽ പ്രഭാകരൻ, പൂത്തുക്കാട്ട് രാമകൃഷ്ണൻ, ടി.കെ.നാരായണൻ, ഇ.കെ.ശീതൾ രാജ്, മുജേഷ് ശാസ്ത്രി, സായി രാജേന്ദ്രൻ, വി.കെ.വി വി എം വിജിഷ സനൂപ് കോമത്ത്, ഷാജ തെക്കയിൽ, കെ.എൻ പ്രേമൻ, എം.കെ.മുനീർ, ശ്രീജിത്ത്.എൻ.ടി എന്നിവർ സംസാരിച്ചു. കേളോത്ത് ബാബു സ്വാഗതവും പറഞ്ഞു സജീഷ് കോമത്ത് നന്ദിയും പറഞ്ഞു.

കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി കാര്യാട്ട് ഗോപാലൻ, ജനറൽ സെക്രട്ടറിയായി ജിഷ രാജീവ് കെയെയും തിരഞ്ഞെടുത്തു.

Summary: Thozhilurappu thozhilali congress convension at payyoli