perambranews.com

Total 1467 Posts

കൂരാച്ചുണ്ട് കല്ലാനോട് താഴത്തേല്‍ സന്തോഷ് അന്തരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ താഴത്തേല്‍ സന്തോഷ് അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. പനിയും മഞ്ഞപിത്തവും ആയി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. അച്ഛന്‍: മാരിയപ്പന്‍. അമ്മ: തങ്കമണി. സഹോദരന്‍: സതീഷ്. സംസ്ക്കാരം: കോഴിക്കോട് വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തിൽ.  

നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ട് വ്യാജനോ ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്‌ ? വസ്തുതയറിയാം

സത്യമാണോയെന്ന്‌ പരിശോധിക്കാതെയാണ് പലപ്പോഴും നമ്മള്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകളും, കുറിപ്പുകളും ഷെയര്‍ ചെയ്യാറുള്ളത്. ഇങ്ങനെ വൈറലായ പല വാര്‍ത്തകളും, കുറിപ്പുകളും അവസാനം കള്ളമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാജമാണ് എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ പുറത്ത് വന്നിരുന്നു. ഈ നോട്ടുകള്‍ വ്യാജനാണെന്നും, ബാങ്കിലും കടകളലിലും സ്വീകരിക്കാതെ

തൊഴിലിടങ്ങളിലെ സുരക്ഷ; മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച്‌ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി. റഫീഖിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്‌. ക്ലാസില്‍ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയർ എക്സ്റ്റി ങ്യൂഷറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദമായി പറഞ്ഞു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. വി.മനോജ്,

കാത്തിരിപ്പിന്റെ മണിക്കൂറുകള്‍; ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു

ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മിഥുലാജിനായി തിരച്ചില്‍ തുടരുന്നു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഇന്നലെ വൈകിട്ടാണ് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയ ബാലുശ്ശേരി ഹൈസ്‌ക്കൂളിന് സമീപം ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു.

‘സ്ത്രീപദവി പഠനം’ ശില്‍പശാലയുമായി വനിതാശിശു വികസന വകുപ്പ്; ഒന്നാംഘട്ട ശില്‍പശാലയ്ക്ക് പേരാമ്പ്രയില്‍ തുടക്കം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ‘സ്ത്രീപദവി പഠനം’ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ.രജിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, പി.ടി അഷറഫ്,

മേപ്പയ്യൂർ തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു

മേപ്പയ്യൂർ: തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ മോയി. മക്കൾ: അഷറഫ്, ബഷീർ (ബഹ്റൈൻ), സുഹറ (മാവട്ട്). മരുമക്കൾ: ബുഷ്റ (മണിയൂർ), സൗദ (തിക്കോടി), വി.വി.എം കുഞ്ഞമ്മദ് (മാവട്ട്). സഹോദരങ്ങൾ: പരേതനായ പിതാവുള്ളതിൽ മൊയ്തി, കുഞ്ഞബ്ദുള്ള, ആമിന, ബിയാത്തുമ്മ.

സാങ്കേതിക തകരാര്‍: കോഴിക്കോട് 162 പേരുമായി പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂര്‍: സങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി മസ്‌കത്തിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വെയ്‌സ് ആണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഒന്നരമണിക്കൂറിലേറെ വിമാനത്താവളത്തിന് മുകളില്‍ പറത്തി ഇന്ധനം കത്തിച്ച് തീര്‍ത്തതിനുശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. 9.14 ഓടെയാണ് മസ്‌കത്തിലേക്ക് വിമാനം പുറപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിട്ടതിനെ

എടവണ്ണയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: എടവണ്ണ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി ഒരു മണിയോടെ എസ്‌റ്റേറ്റ് മുക്കിലായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോര്‍ഡ് ഫിയാഗോ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ ഷിജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലില്‍ പ്രവേശിപ്പിച്ചു.

ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണു; രക്ഷകരായി പേരാമ്പ്ര ഫയര്‍ഫോഴ്സ്

പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ മഠത്തിൽ മുക്കിൽ ട്രാൻസ്ഫോർമറിന് സമീത്തെ ഇലക്ട്രിക് ലൈനിന് മുകളിലൂടെയാണ്‌ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കാറ്റിനെ തുടര്‍ന്ന് മരം കടപുഴകി വീണത്‌. റോഡരികിലുള്ള പറമ്പിൽ നിന്നും വലിയ തേക്കുമരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണ് അപകടാവസ്ഥയിലാവുകയിരുന്നു. അപകടത്തെ

പൊതുദര്‍ശനത്തിനുള്ള സൗകര്യം, സ്മൃതി വനങ്ങള്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍, ഉദ്ഘാടനം ഇന്ന്‌

പേരാമ്പ്ര: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍ ഒരുങ്ങുന്നു. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കുന്ന് മലയില്‍നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തിന്റെ പ്രത്യേകതകള്‍. ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍,

error: Content is protected !!