കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഇവയാണ്


പേരാമ്പ്ര: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

പാലൂര്‍ എല്‍.പി സ്‌കൂള്‍, കക്കയം കെ.എച്ച്.ഇ.പി.ജി.എല്‍.പി സ്‌കൂള്‍, കരിയാത്തന്‍പാറ ജി.എല്‍.പി സ്‌കൂള്‍ കൂരാച്ചുണ്ട് എന്നീ സ്‌കൂളുകള്‍ക്കും കണ്ടിവാതുക്കല്‍ അങ്കണവാടി, കൊടിയത്തൂര്‍ മൈസൂര്‍ മല അങ്കണവാടി, മുതുകാട് നരേന്ദ്രദേവ് അങ്കണവാടി എന്നീ അങ്കണവാടികള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.