ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രകടനം; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം


കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രകടനം നടക്കുന്നതിനാൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോട് നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വെങ്ങളം വെങ്ങാലി ബ്രിഡ്ജ്, വെസ്റ്റ്ഹിൽ ചുങ്കം , കാരപ്പറമ്പ്, എരഞ്ഞിപ്പാലം സരോവരം റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡിലെത്തി ശ്മശാനം റോഡ് ജംഗ്ഷനിൽ ആളെ ഇറക്കി ഗാന്ധി റോഡ് ബ്രിഡ്ജ് കയറി വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച് പാർക്കിംഗ് ഗ്രൗണ്ടിലും വെള്ളയിൽ ബീച്ച് പാർക്കിംഗ് ഏരിയയിലും നിർത്തിയിടണം. [moid2]

പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാവങ്ങാട് എത്തിയും ബാലുശ്ശേരി കക്കോടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കാരപ്പറമ്പിലെത്തിയും മലാപറമ്പ് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലത്ത് എത്തിയും ഇതേ റൂട്ട് പാലിക്കണം.