വടകര മണിയൂര്‍ കാരുണ്യം പാലിയേറ്റീവ് മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം മത്സരം; ജനുവരി 12ന് മുമ്പായി എന്‍ട്രികള്‍ അയക്കാം


വടകര: മണിയൂര്‍ കാരുണ്യം പാലിയേറ്റീവിന്റെ പതിനഞ്ചാം വാര്‍ഷികാഘോഷ ഭാഗമായി മൊബൈല്‍ ഫോണ്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. എന്റെ നാളേക്ക് എന്റെ പരിചരണത്തിന് (സാന്ത്വന പരിചരണം) എന്ന വിഷയമാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ പ്രമേയം.

മത്സരത്തിനായി അയക്കേണ്ട എന്‍ട്രികള്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതും രണ്ടു മിനുട്ടില്‍ കുറയാത്തതും ഏഴു മിനുട്ടില്‍ കൂടാത്തതുമാവണം.

സ്‌കൂള്‍, കോളേജ്, ക്ലബ്ബുകള്‍, വ്യക്തികള്‍ തുടങ്ങി ആര്‍ക്കും ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാം. മികച്ച ഷോര്‍ട്ട് ഫിലിമിന് 2500 രൂപ ക്യാഷ് അവാര്‍ഡാണ് സമ്മാനമായി ലഭിക്കുക. ജനുവരി 12ന് മുമ്പായി എന്‍ട്രികള്‍ [email protected] എന്ന മെയിലിലേക്ക് അയക്കണം. ഫോണ്‍: 9745086717.