ഓണ പരീക്ഷ ഓഗസ്റ്റില്‍, ഓണം അവധി തിയ്യതി അറിയാം


തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടു വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണ അവധിയും പ്രഖ്യാപിച്ചു. ഓണ അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടിരുന്നു, പാഠ ഭാഗങ്ങള്‍ എടുത്ത് തീര്‍ക്കാനുള്ളതിനാലാണ് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത്.