ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക്; ദേവീകൃഷ്ണയെ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു


മേപ്പയ്യൂര്‍: ഐ.ഐ.പി.എസ്.എം.എ പോപ്പുലേഷന്‍ സ്റ്റഡീസില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവികൃഷ്ണ എന്‍.ബി യെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ഉപഹാരം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ സിറാജ് തറമല്‍ അദ്ധ്യക്ഷനായി.

 

കണ്‍വീനര്‍ അഷ്റഫ് എന്‍.കെ സ്വാഗതം പറഞ്ഞു. അമ്മത് പൊയിലങ്ങല്‍, കാസിം ഇ.കെ, മനാഫ് തറമല്‍ എന്നിവര്‍ സംസാരിച്ചു.