Tag: Arikulam

Total 9 Posts

അക്രമികളെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണം; അരിക്കുളത്തെയും കുരുടിമുക്കിലെയും ആക്രമത്തിനെതിരെ മുസ്ലിം ലീഗ്

അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തുന്നവരെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അരിക്കുളത്ത് മഠത്തിൽ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകർക്കുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കിൽ അക്രമം നടത്തിയ

മൂന്ന് വയസുകാരിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു, മറ്റ് രണ്ട് കുട്ടികൾക്കും പശുക്കുട്ടിക്കും നേരെയും ആക്രമണം; അരിക്കുളം തിരുവങ്ങായൂരിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം, നാട്ടുകാർ ഭീതിയിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ വിളയാട്ടം. പഞ്ചായത്തിലെ തിരുവങ്ങായൂര്‍ വാര്‍ഡിലാണ് ഭ്രാന്തന്‍ നായ ശല്യം രൂക്ഷമായത്. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്ന് വയസ്സുകാരിയായ മകളെ നായ ഓടിയെത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലിനെതുടര്‍ന്ന് അലക്കുകയായിരുന്ന ഉമ്മ ഓടിയെത്തിയപ്പോഴാണ്

‘പല വാർഡുകളിലുമുള്ളത് കാൽനട യാത്രപോലും ദുഷ്കരമായ റോഡുകൾ’; അരിക്കുളത്തെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം ലീഗ്. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള റോഡുകൾ നന്നാക്കുന്നതിനോ പുതിയ റോഡുകൾ നിർമിക്കുന്നതിനോ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ലെന്ന് മുസ്ലീം ലീ​ഗ് ആരോപിച്ചു. പലവാർഡുകളിലും കാൽനട യാത്രപോലും

‘മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും സജീവമാണെന്നതിന്റെ തെളിവാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ’; അരുക്കുളത്തുനിന്ന് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഭവത്തിൽ സമ​ഗ്രാന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി

പേരാമ്പ്ര: കുരുടിമുക്കിലെ വീട്ടിൽ നിന്നും അധ്യാപകരെന്ന വ്യാജേന വീട്ടിലെത്തി ഭിന്നശേഷി വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച സംഘത്തെ കണ്ടെത്താൻ പൊലീസ് സമഗ്രാന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുരുടിമുക്കിലെ സംഭവത്തിനുമുന്നേ കായണ്ണ സ്വദേശിയായ പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർഥിയേയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മാഫിയ സംഘങ്ങൾ നാട്ടിൻപുറത്ത് പോലും

അരിക്കുളത്ത് ഫോട്ടോ എടുക്കാനായി കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം വീട്ടിലെത്തിയ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പുറക്കാട് ശാന്തി സദനം സ്‌കൂള്‍

കൊയിലാണ്ടി: ഫോട്ടോ എടുക്കാനായി ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം കുരുടിമുക്കിലെ വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടി പഠിക്കുന്ന സ്‌കൂള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പുറക്കാട്ടെ ശാന്തി സദനം സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ

കാരയാട് പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച നേതാവ്; കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ച് അരിക്കുളത്തെ കോൺഗ്രസ്

അരിക്കുളം: കാരയാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവും അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന കിഴൽ കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികൾ കാരയാട് കിഴൽ വിട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. പുഷ്പാർച്ചനയ്ക്ക് ശേഷം

അരിക്കുളത്തെ ചിറ്റാരിക്കുഴി കുടിവെളള പദ്ധതി യാഥാര്‍ത്ഥ്യമായി; നാടിന് സമര്‍പ്പിച്ച് ടി.പി രാമകൃഷ്ണന്‍

പേരാമ്പ്ര: അരിക്കുളം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചിറ്റാരിക്കുഴി കുടിവെള്ള പദ്ധതി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനില കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എം.ബിനിത (വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ), അബ്ദുള്‍ റസാഖ് മേലടി (കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംസ്ഥാന

മലബാര്‍ സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് അരിക്കുളത്ത് മുസ്ലിം ലീഗിന്റെ തെരുവു ചര്‍ച്ച

മേപ്പയ്യൂര്‍: മലബാര്‍ സമര പോരാളികളുടെ പേര് സ്വാതന്ത്ര സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തെരുവ് ചര്‍ച്ച സംഘടിപ്പിച്ച് മുസ്ലിം ലീഗ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തെരുവ് ചര്‍ച്ചയുടെ അരിക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ നിര്‍വഹിച്ചു. ഇന്ത്യയുടെ

പൊതുഇടം ഇല്ലാതാക്കി മാലിന്യ സംഭരണ കേന്ദ്രം നിർമിക്കാനുള്ള നീക്കത്തിൽ നിന്ന് അരിക്കുളം പഞ്ചായത്ത് ഭരണ സമിതി പിന്മാറണം: മിസ്ഹബ് കീഴരിയൂർ

അരിക്കുളം: പൊതുഇടം ഇല്ലാതാക്കികൊണ്ട് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭരണസമിതി പിന്മാറണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് മിസ്‌ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു. ഗ്രാമസഭയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തിയ സംഭരണ കേന്ദ്ര നിർമ്മാണം മറ്റു അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടായിട്ടും പ്രസ്തുത സ്ഥലം തന്നെ വേണമെന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ധാർഷ്ട്യത്തിന്റേതാണെന്നും അത്തരം

error: Content is protected !!