അക്രമികളെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണം; അരിക്കുളത്തെയും കുരുടിമുക്കിലെയും ആക്രമത്തിനെതിരെ മുസ്ലിം ലീഗ്


അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തുന്നവരെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അരിക്കുളത്ത് മഠത്തിൽ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകർക്കുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കിൽ അക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് നിലപാട് അപലപനീയമാണെന്നും മുസ്‌ലിം ലീ​ഗ് പറഞ്ഞു.

ആയുധങ്ങളുമായി സാധാരണക്കാരുടേയും കച്ചവടക്കാരുടേയും സ്വൊര്യജീവിതത്തിന് തടസം നിൽക്കുന്ന ഇത്തരം ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ അധികൃതർ തയാറാവണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നേതാക്കളായ ഇ.കെ.അഹമദ് മൗലവി ,ബഷീർ വടക്കയിൽ, കെ.എം.മുഹമ്മദ്, അമ്മത് പൊയിലങ്ങൽ, അഷ്റഫ് എൻ.കെ.അബ്ദുള്ള പി.പി.കെ. സകരിയ്യ മാവട്ട്, റഫീഖ് ഊരള്ളൂർ തുടങ്ങിയവർ സംസാരിച്ചു.

അരിക്കുളം പഞ്ചായത്തിലെ കുരുടിമുക്കില്‍ മദ്യപിച്ച് യുവാവ് വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അരിക്കുളം യു.പി സ്‌കൂളിന് സമീപത്തുള്ള അമ്മദിന്റെ പലചരക്ക് കടയിലും അക്രമം നടന്നത്. മൂന്നുപേരടങ്ങിയ സംഘമാണ് അക്രമത്തിന് പിന്നിൽ. കടയിലെ പഴക്കുലകളും ഭരണികളും ഗ്ലാസും തകര്‍ത്ത സംഘം കടയിലുണ്ടായിരുന്ന അമ്മതിനെ കത്തിയെടുത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

Also Read-കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി