Tag: balusseri police

Total 6 Posts

എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ; ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട, വിതരണക്കാരായ മൂന്ന് യുവാക്കൾ പിടിയിൽ

ബാലുശ്ശേരി: ബാലുശ്ശേരിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. വിൽപനയ്ക്കായുള്ള മയക്കുമരുന്നുമായി മൂന്ന് യുവാക്കളാണ് ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്. നന്മണ്ട താനോത്ത് അനന്തു (22), പുല്ലു മലയിൽ ജാഫർ (26) പുല്ലുമലയിൽ മിർഷാദ് പി (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. 6.82 ഗ്രാം എം.ഡി.എം.എ, 7.5 ഗ്രാം

ബാലുശ്ശേരിയിൽ വീണ്ടും കഞ്ചാവ് വേട്ട; വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി പനങ്ങാട് സ്വദേശി പിടിയിൽ

ബാലുശ്ശേരി: വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവുമായി പനങ്ങാടി സ്വദേശിയായ മധ്യവയസ്കനെ ബാലുശ്ശേരി പോലീസ് പിടികൂടി. പനങ്ങാട് മണവയൽ ബൈജു (43) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 63.9 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്ന് വൈകിട്ട് ആറ് മണിക്ക് വട്ടോളി കിനാലൂർ റോഡിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബെെജു പിടിയിലായത്. മോട്ടോർ സൈക്കിളിലാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

നടുവണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടി, കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്; ലെെസൻസില്ലാതെ ഓടിച്ച നാല് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു, രക്ഷിതാക്കൾക്കെതിരെ കേസ്

നടുവണ്ണൂർ: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ അടിപിടികൂടുന്ന സംഭവം ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി ബാലുശ്ശേരി പോലീസ്. നടുവണ്ണൂർ ടൗണിൽ നടത്തിയ പരിശോധനയിൽ ലെെസൻസില്ലാതെ വാഹനവുമായെത്തിയ നാല് വി​ദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. നടുവണ്ണൂർ ബസ് സ്റ്റാന്റിൽ കഴിഞ്ഞ രണ്ടു ദിവസമായി സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഇതേ കുറിച്ച് ബാലുശ്ശേരി പോലീസിന് വിവരം

കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പേരാമ്പ്ര: കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീടിന്റെ കൂടയില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. എരമംഗലം സ്വദേശി ഷംനാദ്, കിനാലൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശേരി പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13.72 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അറസ്റ്റിലായ ഷംനാദിനെ നേരത്തെയും ലഹരി കടത്തുമായി ബന്ധപ്പെട്ട്

‘നാട്ടുകാരേ, ഓടിവരണേ 40,000 രൂപ മോഷ്ടിച്ചേ…’; പണം പോയെന്ന് പറഞ്ഞ് നടുറോഡില്‍ കരഞ്ഞ് യുവാവ്, ട്വിസ്റ്റിനൊടുവില്‍ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി ബാലുശ്ശേരി പൊലീസ്

ബാലുശ്ശേരി: ‘നാട്ടുകാരേ, ഓടിവരണേ, കടയ്ക്ക് തീ പിടിച്ചേ…’ മലയാളത്തിലെ ഹിറ്റായ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ വില്ലനായ ഷിബു കടയ്ക്ക് സ്വയം തീ കൊളുത്തിയ ശേഷം ആളുകളെ കൂട്ടാനായി വിളിച്ച് പറയുന്ന ഹിറ്റ് സംഭാഷണമാണ് ഇത്. ഒരുപാട് ട്രോളുകളില്‍ ഉപയോഗിക്കപ്പെട്ട ഈ സംഭാഷണത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഇന്ന് ബാലുശ്ശേരിയില്‍ അരങ്ങേറിയത്. കോഴിക്കോട് വേങ്ങേരി സ്വദേശിയായ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ബാലുശ്ശേരി സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിൽ

ബാലുശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. തിരൂരങ്ങാടി വെളിമുക്ക് കൊടകാമാട്ടിൽ ഷിബിനെ (22) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലെെ 4 മുതലാണ്

error: Content is protected !!