കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍


പേരാമ്പ്ര: കോക്കല്ലൂരില്‍ ആളൊഴിഞ്ഞ വീടിന്റെ കൂടയില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. സ്ഥലത്തുണ്ടായിരുന്ന രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു.

എരമംഗലം സ്വദേശി ഷംനാദ്, കിനാലൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശേരി പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.

13.72 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. അറസ്റ്റിലായ ഷംനാദിനെ നേരത്തെയും ലഹരി കടത്തുമായി ബന്ധപ്പെട്ട് ബാലുശേരി പൊലീസ് പിടികൂടിയിരുന്നു.

ബാലുശേരി എസ്.ഐ റഫീഖ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണന്‍ സി.പി.ഒ ഡ്രൈവര്‍ ബൈജു എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.