Tag: Beverages

Total 10 Posts

വിഷുവിന് പേരാമ്പ്രക്കാർ കുടിച്ച് തീർത്തത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം; പയ്യോളി, വടകര ഉൾപ്പെടെയുള്ള ബീവറേജസ് ഔട്ട്ലറ്റുകളിലെ മദ്യവിൽപ്പന കണക്കറിയാം

പേരാമ്പ്ര: വിഷുവിന് ബീവറേജസ് ഔട്ട്ലറ്റുകൾ വഴി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തിയത് കോടികളുടെ മദ്യം. പേരാമ്പ്ര ഉൾപ്പെടെയുള്ള 11 ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയായിരുന്നു റെക്കോർഡ് വിൽപ്പന. 4811280 ലക്ഷം രൂപയുടെ മദ്യമാണ് പേരാമ്പ്രയിൽ മാത്രം വിറ്റത്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 14-ാം തിയ്യതിയിലെ കണക്കാണിത്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് രാമനാട്ടുകരയിലാണ്. 68,22,110 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തുറക്കില്ല. അര്‍ധവാര്‍ഷിക കണക്കെടുപ്പും ഗാന്ധിജയന്തിയും പ്രമാണിച്ചാണ് അവധി. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പിന്നെ തുറക്കുക ഒക്ടോബര്‍ മൂന്നിനാണ്. സെപ്റ്റംബര്‍ 30 ന് ഏഴ് മണിക്ക് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക കണക്കെടുപ്പ് ഒക്ടോബര്‍ ഒന്നിനും തുടരും.

സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ; ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആചരിക്കും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് നാളെ മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്. നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന നടക്കേണ്ട ദിവസമാണ്. നാളെ അവധി ആയതിനാൽ

മദ്യശാലകളിലെ നീണ്ട ക്യൂ ഇനി ഇല്ല, മദ്യം ഇനി എളുപ്പത്തില്‍ ലഭ്യമാകും; കണ്‍സ്യൂമര്‍ ഫെഡ് വഴി മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കോഴിക്കോട്: കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലകൾ വഴി ഇനി ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ആദ്യഘട്ടമായി കോഴിക്കോട് മിനി ബൈപാസ്, തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഒരുക്കുക. വെള്ളിയാഴ്‌ച മുതൽ സൗകര്യം ലഭ്യമാവും. മറ്റ് ഷോപ്പുകളിൽ ഒരാഴ്ചക്കകം സംവിധാനം പ്രാവർത്തികമാകും. ഉപഭോക്താക്കൾക്ക് ആവശ്യമായ ഇനം മദ്യം

മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനം; തിരക്കൊഴിവാക്കാൻ ഇന്നുമുതൽ ബെവ്കോയുടെ പുതു പരീക്ഷണം

തിരുവനന്തപുരം: മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നു. ഇന്ന് മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി. ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ്

സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി; വിശദാംശങ്ങള്‍ ചുവടെ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.

മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം; വാക്സിൻ, ആർ.ടി.പി.സി.ആർ രേഖ എന്നിവ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ഇനി മുതൽ പുതിയ മാർഗനിർദേശം. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ. എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബിവറേജ് കോർപ്പറേഷൻ നിർദേശം നൽകി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പോലീസ് സാന്നിധ്യവും ഉണ്ടാകും. രണ്ട്

ബാറുകളുടെ പ്രവൃത്തി സമയം കൂട്ടി, തിങ്കള്‍ മുതല്‍ ബാറുകള്‍ രാവിലെ 9ന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം കൂട്ടി. തിങ്കൾ മുതൽ ബാറുകളും ബിയർ വൈൻ പാർലറുകളുംരാവിലെ ഒമ്പത് മണിക്ക് തുറക്കും. നിലവിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പ്രവർത്തനസയം കൂട്ടുന്ന നടപടിയെന്നാണ് വിശദീകരണം.

മുന്‍കൂട്ടി പണമടച്ചാല്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം; ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മദ്യവില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന്

മദ്യ വില്‍പ്പന നാളെ മുതല്‍; ആപ്പ് വേണ്ട; ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുനഃരാരംഭിക്കും. ബെവ്ക്യൂ ആപ്പിന് പകരം ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമെ മദ്യവില്‍പ്പന ഉണ്ടായിരിക്കുകയുള്ളു. ബാറുകളില്‍

error: Content is protected !!