വിഷുവിന് പേരാമ്പ്രക്കാർ കുടിച്ച് തീർത്തത് ലക്ഷക്കണക്കിന് രൂപയുടെ മദ്യം; പയ്യോളി, വടകര ഉൾപ്പെടെയുള്ള ബീവറേജസ് ഔട്ട്ലറ്റുകളിലെ മദ്യവിൽപ്പന കണക്കറിയാം


പേരാമ്പ്ര: വിഷുവിന് ബീവറേജസ് ഔട്ട്ലറ്റുകൾ വഴി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തിയത് കോടികളുടെ മദ്യം. പേരാമ്പ്ര ഉൾപ്പെടെയുള്ള 11 ബീവറേജസ് ഔട്ട്ലറ്റുകളിലൂടെയായിരുന്നു റെക്കോർഡ് വിൽപ്പന. 4811280 ലക്ഷം രൂപയുടെ മദ്യമാണ് പേരാമ്പ്രയിൽ മാത്രം വിറ്റത്. വിഷുവിന്റെ തലേദിവസമായ ഏപ്രിൽ 14-ാം തിയ്യതിയിലെ കണക്കാണിത്.

ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് രാമനാട്ടുകരയിലാണ്. 68,22,110 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ നിന്ന് ആളുകൾ വാങ്ങിയത്. 62,89,480 ലക്ഷത്തിന്റെ വിൽപ്പനയുമായി കക്കോടിയാണ് രണ്ടാമത്. തിരുവമ്പാടിയിൽ 56,98,090 രൂപയ്ക്കും കരിക്കാങ്കുളത്ത് 50,24,530 രൂപയ്ക്കുമാണ് മദ്യം വിറ്റത്. നാല് കേന്ദ്രങ്ങളിൽ നിന്ന് അരക്കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടന്നത്.

മറ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള വിൽപ്പനയുടെ കണക്കുകൾ ഇപ്രകാരം:

മിനി ബൈപ്പാസ് – 4820120 ലക്ഷം
കോട്ടക്കടവ് – 4323670 ലക്ഷം
പാവമണി 1- 4356580
വടകര – 4244510 ലക്ഷം
പയ്യോളി – 3733510
പാവമണി 2- 3388690

കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ വിഷു ദിനങ്ങളില്‍ വിറ്റഴിച്ചത് ഒരു കോടി 38.53 ലക്ഷം രൂപയുടെ മദ്യം. ഏപ്രില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളിലെ മദ്യവില്‍പ്പന കണക്കാണിത്. വിഷുവിന്റെ തലേദിവസമായ ഏപ്രില്‍ പതിമൂന്നിന് 45.91ലക്ഷം രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ ഔട്ട്‌ലറ്റില്‍ നിന്നും വിറ്റുപോയത്. ഏറ്റവുമധികം രൂപയുടെ വില്‍പ്പന നടന്നത് ഏപ്രില്‍ 14നാണ്. 60.72ലക്ഷം രൂപയുടെ മദ്യമാണ് അന്നേദിവസം വിറ്റഴിഞ്ഞത്. ഏപ്രില്‍ പതിനഞ്ചിന് 31.90ലക്ഷം രൂപയുടെ മദ്യവും വിറ്റുപോയി.

കോഴിക്കോട് നഗരത്തിലെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റിലാണ് വിഷുദിവസങ്ങളില്‍ ജില്ലയില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത്. 139.42 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് ഇവിടെ മൂന്ന് ദിവസങ്ങളിലായി നടന്നത്. ഏപ്രില്‍ പതിമൂന്നിന് 40.09ലക്ഷം, പതിനാലിന് 66.96ലക്ഷം, പതിനഞ്ചിന് 32.37ലക്ഷം എന്നിങ്ങനെയാണ് വില്‍പ്പന. ബാലുശ്ശേരിയില്‍ 106.23ലക്ഷം, തൊട്ടില്‍പ്പാലത്ത് 105.35ലക്ഷം എന്നിങ്ങനെയാണ് വിഷുദിനങ്ങളിലെ വില്‍പ്പന.

Summary: Liquor sales on vishu through beverage outlets in Kozhikode