Tag: Chakitapara Panchyat

Total 11 Posts

വളർത്തുമൃ​ഗങ്ങളെ ആക്രമിച്ച് പ്രദേശത്ത് ഭീതിവിതച്ച പേപ്പട്ടിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടു; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിര കേസെടുത്ത് പോലീസ്

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച ഭ്രാന്തൻ നായയെ വെടി വെച്ചു കൊല്ലാൻ ഉത്തരവിട്ടതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയെ തുടർന്ന് പെരുവണ്ണാമൂഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കെ.സുനിലിൽ നിന്ന് പോലീസ് മൊഴിയെടുത്തു. തോക്കുടമ മുണ്ടക്കല്‍ ഗംഗാധരന്റെ ലൈസൻസും

യുവജനങ്ങളുടെ ഉന്നമനത്തിനായി സൊസൈറ്റി; ചക്കിട്ടപാറയില്‍ കുപ്പിവെള്ള യൂണിറ്റ് വരുന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി സൊസൈറ്റികള്‍ ആരംഭിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പന്നിക്കൊട്ടൂര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ജില്ലാ യൂത്ത് എംപവര്‍ എസ്.സി സഹകരണ സൊസൈറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ ഉദ്ഘാടനം ചെയ്തു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1.29 കോടിരൂപ

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി സംരഭകത്വ ശില്‍പശാലയൊരുക്കി ചക്കിട്ടപാറ പഞ്ചായത്ത്

പേരാമ്പ്ര: കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മെയ് 25 ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് ഹാളിലാണ് ശില്‍പ്പശാല നടക്കുക. പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നു വരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം

മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കും; ചക്കിട്ടപാറയില്‍ പദ്ധതി തയ്യാറാകുന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ പദ്ധതി തയ്യാറാകുന്നു. പഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. അടുത്ത ഘട്ടങ്ങളിലായി വിദ്യാഭ്യാസ മേഖലയിലും കായിക

ചക്കിട്ടപാറയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ചക്കിട്ടപാറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഷിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോഡിനേറ്റര്‍ അരുണ്‍കുമാര്‍, സ്‌കൂള്‍ അധ്യാപക ആലിയമ്മ

‘സമഗ്രം പദ്ധതി’യിലൂടെ ചക്കിട്ടപാറയില്‍ സമ്പൂര്‍ണ വൈഫൈ സംവിധാനമൊരുങ്ങുന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ ഡിജിറ്റൽ പഠനോപകരണ വിതരണവും സമ്പൂർണ വൈഫൈ പ്രഖ്യാപനവും ഇന്ന് (തിങ്കളാഴ്‌ച) നടക്കും. രാവിലെ 10.30 ന് ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലാപ്ടോപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശിയും സമ്പൂർണ വൈഫൈ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി ബാബുവും നിർവഹിക്കും. സമഗ്രം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ സമ്പൂർണ

ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ജോലിക്ക് പോകുന്നവരെ ബാധിക്കില്ല, നാളെ മുതല്‍ പ്രധാനപാതയൊഴികെയുള്ള പോക്കറ്റ് റോഡുകളില്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും – കെ.സുനില്‍

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്തിലുള്ളവര്‍ക്ക് ജോലിക്ക് പോകുന്നതിന് കൊവിഡ് നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന പാതയൊഴികെ മറ്റുള്ള പോക്കറ്റ്

ചക്കിട്ടപാറ പഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചിലെ ജില്ലാകൃഷിഫാം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചില്‍ ജില്ലാകൃഷിഫാം റോഡ് ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഞ്ച് ലക്ഷം വകയിരുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ സി.കെ ശശി, എ.ജി ഭാസ്‌കരന്‍, ടി.കെ സബിന്‍, ഷാജി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി ചക്കിട്ടപാറ പഞ്ചായത്തിലെ എല്‍.ഡി. എഫ് അംഗങ്ങള്‍

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ എല്‍.ഡി. എഫ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നല്‍കി. പഞ്ചായത്തിലെ പത്ത് അംഗങ്ങള്‍ ചേര്‍ന്നാണ് അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സാനിധ്യത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് തുക കൈമാറി.

ചക്കിട്ടപ്പാറയില്‍ കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു; കൊവിഡ് പോസിറ്റീവാകുന്ന എല്ലാവരെയും ഡി.സി.സിയിലേക്ക് മാറ്റും -പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

ചക്കിട്ടപ്പാറ: കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 ല്‍ അധികം ആളുകള്‍ക്കാണ് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കുകയെന്ന്

error: Content is protected !!