ചക്കിട്ടപാറയില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണ പഠനപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ചക്കിട്ടപാറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഷിബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി കോഡിനേറ്റര്‍ അരുണ്‍കുമാര്‍, സ്‌കൂള്‍ അധ്യാപക ആലിയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.