Tag: Coconut Tree

Total 4 Posts

തെങ്ങില്‍ നിന്ന് വീണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

ഉടുമ്പിനെ ജീവനോടെ തെങ്ങില്‍ കെട്ടിത്തൂക്കി, ഭീതിയോടെ പ്രദേശവാസികള്‍; പയ്യോളിയില്‍ ജാഗ്രതാസമിതി രൂപീകരിച്ച് നാട്ടുകാര്‍

udu പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങില്‍ ഉടുമ്പിനെ ജീവനോടെ കെട്ടിത്തൂക്കി. പയ്യോളി ഐ.പി.സി റോഡിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലാണ് സംഭവം. പിന്നില്‍ ലഹരി മാഫിയ ആണെന്നാണ് സംശയിക്കുന്നത്. നവംബര്‍ 26 നാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉടുമ്പിനെ കെട്ടിത്തൂക്കിയതെന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പുറത്ത് നിന്ന് ശബ്ദങ്ങള്‍ കേട്ടതായി വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ

പേരാമ്പ്ര: കേരളത്തിലെ തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ കാരയാട് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്തിലെ പൊതുവയലിൽ തെങ്ങ് കയറ്റത്തിനിടയിൽ അപകടത്തിൽപ്പെട്ട പ്രവീണിന് ഇൻഷ്വറൻസ് ഫോറം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പലഭാഗങ്ങളിലും സ്കൂളുകളിൽ നിന്ന് അപകടങ്ങൾ സംഭവിച്ച്

വേളം ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു

വേളം: ചേരാപുരത്ത് മധ്യവയസ്കൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. താഴേ കേളോത്ത് രാജൻ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. പരേതനായ പൊക്കിണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: ലിഗിന, ലിജില, ചിഞ്ചു. മരുമക്കൾ: ശശി (ആവള), പ്രമോദ് (വേളം), രജീഷ് (ചേരാപുരം). സഹോദരങ്ങൾ: ലീല, ജാനു, ചന്ദ്രി, രതി, ബാബു, സുരേഷ്. സംസ്കാരം വൈകീട്ട്

error: Content is protected !!