Tag: congress

Total 109 Posts

‘മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണി’; നടുവണ്ണൂർ കാവിൽ പി.എം.ചാത്തുകുട്ടി ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ച് കോൺ​ഗ്രസ്

നടുവണ്ണൂർ: കോൺ​ഗ്രസ് നേതാവായിരുന്ന പി എം ചാത്തുക്കുട്ടിയുടെ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തിനെതിരെ സംസ്ഥാനത്ത് ജനരോഷം അണപൊട്ടുകയാണെന്നും മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്ന് വീണത് പിണറായി സർക്കാറിനുള്ള അപായ മണിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സി.പി.എം നേതൃത്വം കോൺ​ഗ്രസ് മുക്തഭാരതത്തിനായി

‘അവർ ഇനി ചെങ്കൊടിക്കീഴിൽ’; പാലേരിയിൽ ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി

പേരാമ്പ്ര: വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി. ആ​ഗസ്റ്റ് 31-ന് മൂർത്തി മാസ്റ്റർ അനുസ്മരണവുമായി ബന്ധപ്പെട്ട് ചേർന്ന് ബ്രാഞ്ച് തല സംഘാടകസമിതി യോഗങ്ങളിലാണ് ബി.ജെ.പിയിൽ നിന്നും കോൺ​ഗ്രസിൽ നിന്നും രാജിവെച്ച് സി.പി.എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകിയത്. മുഞ്ഞോറ ബ്രാഞ്ച് യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്ന് വന്നവർക്ക് സ്വീകരണം നൽകി. കോൺഗ്രസിൽ നിന്നും രാജിവച്ചു വന്ന കുന്നുമ്മൽ

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മദിനം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സദ് ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശരക്ഷ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.പി.അബ്ദുള്‍ മജീദ്, പി.പി.ആലിക്കുട്ടി, എ.സി.ഖാലിദ്, എന്‍.സി.കുമാരന്‍, സി.കെ.രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഇ.എം.അസ്ഹര്‍, കെ.ഇ.ആരിഫ്, അലി ബാപ്പറ്റ, കെ.കെ.ജിതിന്‍, എന്‍.കെ.ദാസന്‍, റോബിന്‍

രക്ഷപ്പെടുന്നതിനിടിയിൽ മൊബെെൽ ഫോൺ നഷ്ടപ്പെട്ടു, ചങ്ങരോത്ത് കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ച കേസിൽ കടിയങ്ങാട്, ചങ്ങരോത്ത് സ്വദേശികൾ അറസ്റ്റിൽ

പേരാമ്പ്ര: ചങ്ങരോത്ത് കോൺഗ്രസ് കൊടിമരം നശിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കടിയങ്ങാട് കോവുമ്മൽ മീത്തൽ സ്റ്റാലിൻ (31), ചങ്ങരോത്ത് കരിങ്കണ്ണികുന്നുമ്മൽ സരയൂജ് (24)എന്നിവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച മൊബെെൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആ​ഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11.50 -ന്

കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതിലും പാചകവാതക വിലവര്‍ധനവിലും കോണ്‍ഗ്രസ് പ്രതിഷേധം: പേരാമ്പ്രയില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

പേരാമ്പ്ര: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും നിയന്ത്രണമില്ലാതെ തുടരുന്ന പാചകവാതക ഇന്ധനവില വര്‍ദ്ധനവിനെതിരെയും യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗത്തില്‍

‘പേരാമ്പ്രയിലെ അക്രമങ്ങള്‍ ആരുടെ തിരക്കഥ’: ഒരിടത്തും ദൃക്സാക്ഷികളില്ല, പ്രതികളിലേക്കെത്താനുള്ള മാര്‍ഗ്ഗം ശാസ്ത്രീയ പരിശോധന; ഡിവൈഎസ്പി ആര്‍ ഹരിദാസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ അടുത്തിടെയുണ്ടായ ആക്രമണ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ച് ക്രെെബ്രാഞ്ച്. ക്രൈം ബ്രാഞ്ച് റൂറല്‍ ഡി.വൈ.എസ്.പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളിലായി പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണ ചുമതലയാണ് ഏൽപ്പിച്ചിട്ടുള്ളത്. ആക്രമണങ്ങളെല്ലാം നടന്നത് രാത്രിയിലായതിനാൽ ദൃസാക്ഷികളില്ല. അതിനാൽ ശാസ്ത്രീയ

‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്

പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍

‘ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം’; ചക്കിട്ടപാറയില്‍ സ്വകാര്യ വ്യക്തികളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പേരാമ്പ്ര: ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജോസുകുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം

അരിക്കുളത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു

അരിക്കുളം: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ നീലി പറമ്പത്ത് വാസു നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: തങ്കം മക്കൾ: ഷിജിന, ഷിനിജ. മരുമക്കൾ: രാജേഷ് (തിക്കോടി), ജോസ് (വയനാട്). സഹോദരങ്ങൾ: മാളു അമ്മ, ജാനകി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കമലാക്ഷിയമ്മ, പരേതരായ നാരായണൻ നായർ, നാണു നായർ.

അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍

error: Content is protected !!