Tag: court

Total 10 Posts

എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ എന്‍.ഐ.എ ഇന്നുതന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികള്‍ ആരംഭിക്കും. നേരത്തെ പോലീസ് കസ്റ്റഡി

‘ലക്ഷ്യം ‍ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്

കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺ​ഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്.

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കുറ്റ്യാടി സ്വദേശിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റ്യാടി നരിപ്പറ്റ സ്വദേശി ഉള്ളിയോറ ലക്ഷംവീട് കോളനിയിലെ സന്തോഷിനെ (50) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ.ടി.പി ശിക്ഷിച്ചത്. 25 വർഷം തടവിന് പുറമെ നാല് ലക്ഷം രൂപ

കോഴിക്കോട് കരിവിശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് കുത്തിക്കൊല്ലാൻ ശ്രമിച്ചു; പ്രതിക്ക് പത്ത് വർഷം കഠിനതടവ് വിധിച്ച് കോടതി

കോഴിക്കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയില്‍ മുകേഷിനെ കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം കഠിനതടവും പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ പരാതിക്കാരിക്കാണ് നൽകേണ്ടത്. 2018 മെയ്

ഭിന്നശേഷിക്കാരിയെ ബലത്സംഗം ചെയ്തു; അടിവാരം സ്വദേശിക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടിവാരം മുപ്പതേക്കര്‍ മാക്കൂട്ടത്തില്‍ വീട്ടില്‍ മുസ്തഫ എന്ന മുത്തുവിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമ വേണ്ടിയുള്ള പ്രത്യേക കോടതി ജഡ്ജി കെ.പ്രിയ ശിക്ഷിച്ചത്. 2017 ജൂലായ് 24 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌പെഷ്യല്‍ സ്‌കൂളിലേക്ക്

പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി, പൂനത്ത് സ്വദേശിക്ക് പത്ത് വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

കൊയിലാണ്ടി: പതിമൂന്ന് വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്ത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പൂനത്ത്‌ സ്വദേശി പാലവള്ളികുന്നുമ്മൽ വീട്ടിൽ മാധവനാണ് (58) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ

ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റ്യാടി സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. കുറ്റ്യാടി സ്വദേശി പാറചാലിൽ അബു (68) വിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. ഒരു വർഷത്തോളമായി പ്രതി ബാലികയെ പീഡിപ്പിക്കുകയായിരുന്നു. 2018 ൽ ആണ് കേസിനാസ്പദമായ

നിലമ്പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്ത അമ്മയെ കൊലപ്പെടുത്തി; മകന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ പോത്ത് കല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. മഞ്ചേരി

2016 ല്‍ വടകരയില്‍ നടന്ന കൊലപാതകശ്രമം: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

കോഴിക്കോട്: വടകര ഹൈവേ റോഡിലെ ശ്രീമണിബിയർ പാർലറിനുസമീപം നടന്ന കൊലപാതകശ്രമക്കേസിലെ പ്രതികൾക്ക് കോടതി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജ് കെ. അനിൽകുമാറാണ് ഒന്നാംപ്രതി വടകര ബീച്ച്റോഡിൽ മലയിൽ മെഹറൂഫ്, രണ്ടാംപ്രതി മന്ദരത്തൂർ കോറോത്തുമീത്തൽ സുധീഷ് എന്നിവരെ ശിക്ഷിച്ചത്. 2016 ഡിസംബർ 28-ന് രാത്രി 10.30-നാണ്

മാറാട് സംഭവം; കൊയിലാണ്ടിയിൽ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: മാറാട് സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ ബിജെപി പ്രവര്‍ത്തകരായിരുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് മുഴുവന്‍ പേരെയും വെറുതെ വിട്ടത്. മാറാട് സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ് തല്ലിത്തകര്‍ക്കുക, പ്രകടനത്തിനിടയില്‍ കൊയിലാണ്ടി ടൗണില്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുക, മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുക, തുടങ്ങിയ സംഭവത്തിലാണ് കൊയിലാണ്ടി

error: Content is protected !!