Tag: COVID

Total 440 Posts

മൂന്നാം തരംഗം ശക്തമാകുന്നു; സംസ്ഥാനത്ത് പതിനേഴായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍, ടി.പി.ആര്‍ ഇരുപത്തിയഞ്ചിന് മുകളില്‍, വിശദമായ കണക്കുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194,

കൊവിഡ്: കരുതൽ ഡോസിന് അർഹതയുണ്ടോ? പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, വ്യവസ്ഥകൾ ഇങ്ങനെ

ന്യൂഡല്‍ഹി: കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം . വാക്സിനേഷന് ആർഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. പത്താം തിയ്യതി

കേരളത്തിൽ ഒമിക്രോൺ കൂടുന്നു; മൂന്നാം തരം​ഗം നേരിടാൻ ഹോം കെയർ

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാൻ ജില്ലകൾക്ക് സർക്കാർ നിർദേശം. കേസുകൾ കുത്തനെ കൂടിയാൽ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകുന്നതിനായി മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യവകുപ്പ് ഹോം കെയർ പരിശീലനം നൽകാൻ തുടങ്ങി. ടിപിആർ 10 കടന്നാൽ ഡെൽറ്റയെ ഒമിക്രോൺ വകഭേദം മറികടന്നതായി

സംസ്ഥാനത്ത് ഇന്ന് 2995 പേര്‍ക്ക് കോവിഡ്; 4160 പേര്‍ക്ക് രോഗമുക്തി, ആകെ മരണം 44,503

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 4160 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,503 ആയി.

രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കൊവിഡ്, മരണം-30

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 3277 പേര്‍ക്ക് രോഗബാധ. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്; മരണം 26, 4606 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4606 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ്

കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ്; ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 718 പേര്‍ക്ക്, രോഗമുക്തര്‍ 427

കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. 718 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 11.57 ശതമാനമാണ് ജില്ലയിലെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി

സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 7.93%, ആകെ മരണം 40,132

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം ഇന്ന് നാല്‍പ്പതിനായിരം കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട്

കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ പുതിയ രോഗികള്‍ അഞ്ഞൂറിന് മുകളില്‍; ഇന്ന് 4741 പേര്‍ക്ക് കൊവിഡ്, രോഗമുക്തര്‍- 5144

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 4741 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 5144 പേര്‍ രോഗമുക്തി നേടി. 8.72ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ഞൂറിന് മുകളിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്

പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്; ഇന്ന് 64 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ ഇങ്ങനെ

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 64 പുതിയ കൊവിഡ് കേസുകളാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്തു നിന്ന് എത്തിയതാണ്.

error: Content is protected !!