Tag: Covishield

Total 7 Posts

കൊവിഷീല്‍ഡ് വാക്സീന്റെ ഇടവേളയില്‍ മാറ്റം; 28 ദിവസത്തിന് ശേഷം പണം നൽകി വാക്സീനെടുക്കാം

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്‌സ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീല്‍ഡ്

കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു; കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലകളിലാണ് വാക്‌സിന്‍ തീര്‍ന്നത്. വാക്‌സിന്‍ ക്ഷാമം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എല്ലാ ജില്ലകളിലും കുറഞ്ഞതോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. അതിന്റെ

ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് ഉപയോഗശൂന്യമായി; പാഴായത്‌ എട്ടുലക്ഷംരൂപയുടെ വാക്‌സിന്‍

കോഴിക്കോട്: ചെറൂപ്പ ആരോഗ്യകേന്ദ്രത്തില്‍ 800 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗശൂന്യമായി. സൂക്ഷിച്ചപ്പോള്‍ താപനില ക്രമീകരിച്ചതിലെ പിഴവാണ് വാക്‌സിന്‍ പാഴാവാന്‍ കാരണം. രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ മൈനസ് ഡിഗ്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചതാണ് വാക്‌സിന്‍ പാഴാവാനിടയാക്കിയത്. ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ അല്പം പോലും പാഴാക്കാതെ വാക്‌സിനേഷന്‍

കൊവിഷീൽഡ് വാക്സീന്‍: സ്വന്തം നിലയില്‍ എടുത്താല്‍ 84 ദിവസം ഇടവേള വേണോ? കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

കൊച്ചി: സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിന്‍റെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ആദ്യ ഡോസ് വാക്സീനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാന്‍ അനുമതി, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണം

കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും ദുബൈയിലേക്ക് വരാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് പ്രവേശനം സാധ്യമാകുക. ദുബൈ താമസ വിസക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ്. ഫ്ളൈ ദുബൈ അധികൃതരാണ് ഇക്കാര്യം യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചത്. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത്

ഇന്ത്യന്‍ വാക്സീനെടുത്തവര്‍ക്ക് വിലക്കോ? സ്പുട്നിക്കും രക്ഷയില്ല, നോക്കാം വിശദമായി

വലിയ പ്രതീക്ഷയോടെ എത്തിയോടെ എത്തിയതാണ് കോവാക്സീന്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിശ്വാസ്യത ഊട്ടിയുറപ്പിക്കുയും ചെയ്തു. എന്നാല്‍ ഈ വാക്സീനെടുത്തവര്‍ക്ക് വിദേശത്തെ പല രാജ്യങ്ങളിലും പ്രവേശനാനുമതി ലഭിക്കാത്തത് ഇതുവരെ പരിഹരിക്കാനായിട്ടില്ല. കോവിഷീല്‍ഡും ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞു. ലോകാരോഗ്യസംഘടനയുടെ അടക്കം അനുമതി നേടാനാകാത്തതാണ് കോവാക്സീന് വലിയ തിരിച്ചടിയായി

ജില്ലയില്‍ നാളെ മുതല്‍ 18 വയസ്സ് കഴിഞ്ഞവര്‍ക്കും കൊവിഷീല്‍ഡ് വാക്‌സിന്‍; സ്ളോട്ട് വൈകീട്ട് 5.30 മുതല്‍ ബുക്ക് ചെയ്യാം

കോഴിക്കോട്: വെള്ളിയാഴ്ച മുതൽ ജില്ലയിൽ 18 മുതൽ 44 വയസ്സുവരെയുള്ളവർക്കും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ബുധനാഴ്ച 34,500 ഡോസ് കോവിഷീൽഡ് വാക്സിൻ ജില്ലയിലെത്തി. വ്യാഴാഴ്ച എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വിതരണം ചെയ്യും. വൈകീട്ട് 5.30-ന് ശേഷം സ്ളോട്ട് ലഭിച്ചുതുടങ്ങുമെന്ന് അഡീഷണൽ ഡി.എം.ഒ. ഡോ.മോഹൻദാസ് പറഞ്ഞു. അടുത്ത ദിവസവും കൂടുതൽ ഡോസെത്തും. രണ്ടുദിവസമായി കോവാക്സിൻ മാത്രമേ സ്റ്റോക്കുണ്ടായിരുന്നുള്ളു. 18

error: Content is protected !!