Tag: cow

Total 12 Posts

ഇനി അധികപാല്‍ അധിക ലാഭം; കൂത്താളി ഡയറി ഫാമിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ മികച്ചയിനം 13 പശുക്കളെകൂടി എത്തിച്ചു

പെരുവണ്ണാമൂഴി: കൂത്താളി ഡയറി ഫാമിലേക്ക് മികച്ചയിനം പശുക്കളെ എത്തിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചയിനം 13 പശുക്കളെയാണ് പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്കില്‍ നിന്ന് വാങ്ങിയത്. ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി.പി ജമീലയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്ഷീരകര്‍ഷകരുമടങ്ങുന്ന സമിതി പുല്‍പള്ളിയില്‍ പോയി നല്ലയിനം പശുക്കളെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ 26

ആദ്യം ചെറിയ തടിപ്പ്, പിന്നീട് മുഴയായി മാറും; ജില്ലയിലെ ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തി പശുക്കളിലെ ചർമ്മ മുഴ, ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്നറിയാം

കോഴിക്കോട്: ജില്ലയിലെ ക്ഷീര കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോ​ഗമായ ലംപി സ്കിൻ ഡിസീസ് അല്ലെങ്കിൽ ചർമ്മ മുഴ. അതിനാൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും വാക്സിനേഷനിലൂടെയും രോ​ഗം വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ മൃ​ഗ സംരക്ഷണ വകുപ്പ് കർഷകർക്ക് നൽകുന്ന നിർദേശം. 3 മുതൽ 5 സെന്റിമീറ്റർ വ്യത്യാസത്തിൽ ചെറിയ തടിപ്പാണ് ആദ്യ

പശുക്കളിലെ ചര്‍മ്മ മുഴ; പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍സൗജന്യമായി വാക്‌സിനേഷന്‍ നടത്തി

പേരാമ്പ്ര: പശുക്കളില്‍ ചര്‍മ്മ മുഴ പടരുന്ന സാഹചര്യത്തില്‍ പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിന്റെ നേതൃത്വത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാനുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരമാണ് പശുക്കള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കിയത്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പേരമ്പ്ര പഞ്ചായത്തിലെ കൈപ്രം ഭാഗത്ത് 75 കന്നുകാലികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തുടര്‍

”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു

അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ

ഇതിനകം രോഗം വന്നത് നൂറ്റമ്പതോളം പശുക്കള്‍ക്ക്, പിന്നാലെ കറവവറ്റലും; അരിക്കുളം പഞ്ചായത്തില്‍ ചര്‍മമുഴ രോഗം വ്യാപകമായതോടെ കര്‍ഷകര്‍ ആശങ്കയില്‍

അരിക്കുളം: പഞ്ചായത്തില്‍ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാകുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഊരള്ളൂര്‍, ഉട്ടേരി, വാകമോളി തുടങ്ങിയ പ്രദേശങ്ങളിലായി നൂറ്റമ്പതോളം പശുക്കള്‍ക്ക് രോഗം ബാധിച്ചതായി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ പറഞ്ഞു. കൈകാലുകളില്‍ നീര്‍വീക്കവും പേശികളില്‍ മുഴകള്‍ വന്ന് പഴുത്ത് പൊട്ടിയൊലിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. രോഗം പിടിപെട്ട കറവ

ആമാശയത്തില്‍ ഇരുമ്പാണിയും ചെറുപാറക്കഷണങ്ങളും, അവശനിലയിലായി പശു; തുറയൂറില്‍ ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം ബാധിച്ച പശുവിന് ശസ്ത്രക്രിയ നടത്തി പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍

പേരാമ്പ്ര: ഇരുമ്പാണി ആമാശയം തുളച്ച് ഡയഫ്രം വഴി ഹൃദയത്തിന്റെ ബാഹ്യസ്തരത്തിന് ക്ഷതമേല്‍പ്പിച്ചു. തുറയൂറില്‍ ട്രോമാറ്റിക്ക് റെട്ടികുലോ പെരിട്ടൊനൈറ്റിസ് രോഗം ബാധിച്ച പശുവിന് ശസ്ത്രക്രിയ നടത്തി. തുറയൂര്‍ പഞ്ചായത്തിലെ നെല്ല്യാടന്‍ക്കണ്ടി അബുവിന്റെ പശുവിനാണ് പേരാമ്പ്ര ഗവണ്‍മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. 22 ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിലായ പശുവിന്റെ കഴുത്തിനു താഴെയും നെഞ്ചിലും

പുല്ലും വെള്ളവും കഴിക്കാതെ അവശയായി, ചാണകത്തിനു പകരം കട്ടച്ചോരയും കഫവും; അപൂര്‍വ്വരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ പശുവിനെ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി പേരാമ്പ്ര വെറ്റിനറി പോളി ക്ലിനിക്കിലെ മെഡിക്കല്‍സംഘം

പേരാമ്പ്ര: കൂത്താളിയില്‍ അപൂര്‍വരോഗം ബാധിച്ച് അവശനിലയിലായ പശുവിനെ പേരാമ്പ്ര വെറ്ററിനറി പോളി ക്ലിനിക്കിലെ മെഡിക്കല്‍സംഘം ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി. കൂത്താളി പഞ്ചായത്തില്‍ കൊല്ലിയില്‍ ബിജിലയുടെ വീട്ടിലെ പശുവിനാണ് മെഡിക്കല്‍ സംഘം തുണയായത്. അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഹൗസ് സര്‍ജന്‍മാരായ ഡോ. മിഥുന്‍, ഡോ. റിഷികേശ്, ഡോ. അഷ്ന, ഡോ. ആനന്ദ്, കൂരാച്ചുണ്ട് വെറ്ററിനറി സര്‍ജന്‍ ഡോ. മുഹമ്മദ്

ബാധിച്ചത് രക്തം കുറഞ്ഞു പോകുന്ന അപൂര്‍വ്വ രോഗം, ഒന്നര ലിറ്റര്‍ രക്തം എത്തിച്ചത് മൂന്ന് കിലോമീറ്റര്‍ ദൂരെ നിന്ന്; പെരുവണ്ണാമൂഴിയില്‍ പശുവിന് രക്തം മാറ്റി; അസാധാരണമെന്ന് ഡോക്ടര്‍മാര്‍

പേരാമ്പ്ര: രോഗികളായ മനുഷ്യരില്‍ രക്തം മാറ്റി അവരുടെ ജീവന്‍ രക്ഷിക്കുന്ന സംഭവങ്ങള്‍ നമ്മുടെ ആശുപത്രികളില്‍ സ്ഥിരമായി നടക്കുന്നതാണ്. എന്നാല്‍ രോഗം ബാധിച്ച പശുവിനാണ് രക്തം മാറ്റി വെക്കേണ്ടതെങ്കിലോ? അത്തരമൊരു അപൂര്‍വ്വ സംഭവത്തിനാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി സാക്ഷ്യം വഹിച്ചത്. മുതുകാട് നരേന്ദ്രദേവ് കോളനിയിലെ ലീലാ ജനാര്‍ദ്ദനന്റെ പശുവിനാണ് രക്തം മാറ്റിയത്. അനാപ്ലാസ്‌മോസിസ് എന്ന അപൂര്‍വ്വ രോഗമാണ്

ആള്‍മറയോ വേലിയോ ഇല്ലാത്ത തുറന്ന കിണറുകള്‍ കന്നുകാലികള്‍ക്ക് ഭീഷണിയെന്ന് അഗ്നിരക്ഷാസേന; കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി (വീഡിയോ കാണാം)

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ കിണറ്റില്‍ വീണ പശുവിനെ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. പാംബ്ലാനിയില്‍ തോമസിന്റെ തോട്ടത്തിലെ കാട് മൂടിയ സ്ഥലത്തുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് പശു വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് പശുവിനെ രക്ഷിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ശ്രീകാന്താണ് കിണറ്റില്‍ ഇറങ്ങി പശുവിനെ പുറത്തെത്തിച്ചത്. പി.ആര്‍.സോജു,

പശുവിനെ രക്ഷിക്കാനായി ഇറങ്ങിയ രണ്ട് പേർ കിണറ്റിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ് (വീഡിയോ കാണാം)

പേരാമ്പ്ര: പശുവിനെ രക്ഷിക്കാനായി ഇറങ്ങി കിണറ്റിൽ കുടുങ്ങിപ്പോയ രണ്ട് പേർക്ക് രക്ഷകരായി പേരാമ്പ്ര ഫയർ ഫോഴ്സ്. പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലാണ് സംഭവമുണ്ടായത്. ഏകദേശം 65 അടി ആഴമുള്ള കിണറിലാണ് പശു വീണത്. കിണറിൽ 15 അടിയോളം വെള്ളവുമുണ്ടായിരുന്നു. പശുവിനെ രക്ഷിക്കാനായാണ് സന്തോഷ് കുന്നോത്ത്, കെ.സി.ഷാജി കുഞ്ഞാമ്പുറത്ത് എന്നിവർ കിണറ്റിലിറങ്ങിയത്. തിരികെ കയറാനാകാതെ ഇവർ

error: Content is protected !!