Tag: Dead body

Total 8 Posts

നരിക്കുനിയില്‍ വീട്ടുവളപ്പിലെ കിണറിൽ നിന്ന് ദുര്‍ഗന്ധം; പരിശോധിച്ചപ്പോള്‍ കിട്ടിയത് ബാലുശ്ശേരി സ്വദേശിയായ 22 കാരന്റെ മൃതദേഹം

ബാലുശ്ശേരി: നരിക്കുനിയിൽ വീട്ടുവളപ്പിലെ കിണറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബാലുശ്ശേരി ഇയ്യാട് സ്വദേശിയായ 22 കാരൻ അൽ അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി

കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

കൊടുവള്ളി : കൊടുവള്ളി എളേറ്റില്‍ വയോധികന്റെ മൃതദേഹം കുളത്തില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. എളേറ്റില്‍ പൂവത്തിങ്ങല്‍ പുലിവലത്തില്‍ ചെറിയ ആലി (63) ആണ് മരിച്ചത്.എളേറ്റില്‍ ഞേളിക്കുന്നുമ്മല്‍ പൊതു കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.പ്രദേശവാസി കുളിക്കാനെത്തിയപ്പോള്‍ കുളക്കരയില്‍ ടോര്‍ച്ച്‌, കത്തി, ചെരുപ്പ് എന്നിവ കണ്ടു. തുടര്‍ന്നാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി

ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍

പയ്യോളി: ട്രെയിനില്‍ നിന്ന് വീണ് കാണാതായ യുവാവിന്റ മൃതദേഹം മൂരാട് റെയില്‍വേ പാളത്തിനു സമീപം കണ്ടെത്തി. ഇരിങ്ങള്‍ റെയില്‍വേ ഗേറ്റിന് 20 മീറ്റര്‍ വടക്കുഭാഗത്തായാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ ഇടതുഭാഗത്തെ ഡോറില്‍ ഇരുന്ന യുവാവ് മൂരാട് പാലത്തിനും പയ്യോളിയ്ക്കും ഇടയിലായി ട്രെയിനില്‍ നിന്നും വീണതായി ഇന്നലെ രാത്രി വിവരം

കോടിക്കല്‍ ബീച്ചില്‍ രണ്ടാഴ്ച മുമ്പ് കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന ഡി.എന്‍.എ ഫലം പുറത്തുവന്നതായി റിപ്പോര്‍ട്ടുകൾ; സംസ്കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിൽ ബന്ധുക്കളും നാട്ടുകാരും

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതല്ലെന്ന് ഡി.എന്‍.എ ഫലം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ജൂലൈ 17ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. ജൂണ്‍ ആറുമുതല്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച്

തിക്കോടി കോടിക്കൽ ബീച്ചിൽ യുവാവിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍

പയ്യോളി: തിക്കോടി കോടിക്കൽ ബീച്ചിൽ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റും. Summary: young man deadbody found

നടുവണ്ണൂരിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ

നടുവണ്ണൂർ: നടുവണ്ണൂരിലെ തോട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയൂരിലെ പുറ്റിങ്ങൽ മീത്തൽ കുമാരന്റെ (56) മൃതദേഹമാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പുതിയപ്പുറത്ത് പുലിക്കോട്ട് താഴ തോട്ടിലാണ് കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു. കുമാരനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ്

പൂനൂര്‍ അങ്ങാടിയില്‍ അജ്ഞാതമൃതദേഹം

ബാലുശ്ശേരി:പൂനൂര്‍ അങ്ങാടിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സെപ്റ്റംബര്‍ ഒന്നിന് രാവിലെയാണ് മൃതദേഹം കണ്ടത്. പത്തുദിവസമായി ഈ വ്യക്തി പുനൂര്‍ അങ്ങാടിയില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പേരോ വിലാസമോ അറിവായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ അറിയിച്ചു. വിവരങ്ങള്‍ അറിയിക്കേണ്ട നമ്പര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍: 0496- 2642040 എസ്.എച്ച്.ഒ

എറണാകുളം കോലഞ്ചേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്‌സ് കമ്പനിയില്‍ ആണ് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

error: Content is protected !!