Tag: Drowning

Total 4 Posts

രാമന്റെ വനവാസവും, ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടുമുണ്ടുന്നതും തുടങ്ങി രാമായണ കഥകള്‍ കാന്‍വാസില്‍ പകര്‍ത്തി കുരുന്നുകള്‍; പേരാമ്പ്രയില്‍ വര്‍ണ്ണകാഴ്ച ഒരുക്കി ചിത്രരചനാമത്സരം

പേരാമ്പ്ര: രാമായണമാസാചരണത്തിന്റെ ഭാഗമായി സംസ്‌കൃതി പേരാമ്പ്രയും വര്‍ണ്ണമുദ്ര ആര്‍ട് സ്‌കൂളും സംയുക്തമായി നടത്തിയ ചിത്രരചനാമത്സരം ശ്രദ്ധേയമായി. രാമായണ കഥയെ ആസ്പദമാക്കി കുരുന്നുകള്‍ അവരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് പുത്തനുണര്‍വ്വേകി. രാമന്റെ വനവാസവും, ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടുമുണ്ടുന്നതും, ലക്ഷ്മണരേഖയും, രാമ-രാവണ യുദ്ധവും, ഹനുമാന്‍ മരുത്വാമല വഹിച്ചുകൊണ്ടുപോകുന്നതും തുടങ്ങി രാമായണകഥയിലെ പല സന്ദര്‍ഭങ്ങളും കുട്ടികളുടെ ക്യാന്‍വാസില്‍

വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം

പൂനൂര്‍ പുഴയിലിറങ്ങിയ പതിനൊന്നുകാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

പുനൂര്‍: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ ഏഴുവളപ്പില്‍ വെങ്ങളത്ത് അബ്ദുല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദാണ് (11) മരിച്ചത്. കൂട്ടുകാരനോടൊപ്പം പൂനൂര്‍ പുഴയില്‍ മഠത്തുംപൊയില്‍ തട്ടഞ്ചേരി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസും കൂട്ടുകാരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ റയാനെ പുഴയില്‍ നിന്നും കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം

തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു

നാദാപുരം: വാണിമേല്‍ വിലങ്ങാടിനടുത്ത് തിരികക്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനാറുകാരന്‍ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തിന് മുകളിലെ പാറയില്‍ നിന്ന് കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വില്യാപ്പള്ളി കുരിക്കിലാട് സ്വദേശി ഷാനിഫ് ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. കോളായി മീത്തല്‍ ഷംസുവിന്റെ മകനാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഷാനിഫ്.

error: Content is protected !!