Tag: DYFI

Total 80 Posts

ദീപങ്ങൾ കയ്യിലേന്തി രക്തസാക്ഷികൾക്ക് അവർ പ്രണാമമർപ്പിച്ചു; പേരാമ്പ്രയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

പേരാമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക്.സി.തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എം.ജിജേഷ് അധ്യക്ഷനായി. സമ്മേളനത്തിലും റാലിയിലും അണിനിരന്ന ജനങ്ങള്‍ സംഘപരിവാറിൻ്റെ കാവിവൽക്കരണത്തിനെതിരെ പ്രതിജ്ഞ എടുത്തു. പരിപാടിയുടെ ഭാഗമായി യുവതി സാഹിത്യോത്സവം വിജയികൾക്ക് സമ്മാനം വിതരണം

‘യാത്രക്കാരുടെ അവകാശം ഹനിക്കപ്പെടുന്നു, പണിമുടക്കിലേർപ്പെടുന്ന ബസ്സുകൾ തടയും’; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഡി.വെെ.എഫ്.ഐ

പേരാമ്പ്ര: നിസ്സാര കാരണങ്ങളുടെ പേരിൽ നിരന്തരമായി മിന്നൽ പണിമുടക്ക് നടത്തുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വെെ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും ഡി.വെെ.എഫ്.ഐ വ്യക്തമാക്കി. ബസ് സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് വലിയ

ചാടി നേടിയത് സ്വർണ്ണം! ദേശീയ ഗെയിംസില്‍ സ്വർണ്ണമെഡൽ നേടിയ ചക്കിട്ടപ്പാറക്കാരി നയനാ ജയിംസിന് ഡി.വെെ.എഫ്.ഐയുടെ സ്നേഹാദരം

പേരാമ്പ്ര: ലോങ് ജംപിൽ സ്വർണ്ണ മെഡല്‍ നേടി നാടിന്റെ അഭിമാനമായി മാറിയ നയനാ ജയിംസിനെ സ്നോഹാദരം നൽകി ഡി.വെെ.എഫ്.ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നയനയ്ക്ക് ഉജ്വല സ്വീകരണം നൽകി ആദരിച്ചത്. 36ാം ദേശീയ ഗെയിംസില്‍ കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 6.33 മീറ്റര്‍ താണ്ടിയാണ് നയന ഒന്നാംസ്ഥാനം നേടിയത്.

ഇങ്ങനെ നടന്നാൽ ജോലി കിട്ടുമോ? എന്താണ് ഡി.വെെ.എഫ്.ഐയുടെ കാൽനട പ്രചരണജാഥ, ഉദ്ദേശമെന്ത്? നിഖിൽ നരിനട എഴുതുന്നു…

നിഖിൽ നരിനട ഈ കഴിഞ്ഞ ദിവസങ്ങളിൽ കാൽനട പ്രചരണ ജാഥക്ക്‌ ശേഷം ഞാന്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണു ഇങ്ങനെ നടന്നാൽ എല്ലാവർക്കും‌ ജോലി കിട്ടുവോ..? കേള്‍ക്കുമ്പോൾ ആദ്യമൊരു പ്രയാസം ഉണ്ടായങ്കിലും ചോദിച്ചവരുടെ ഉദേശശുദ്ധി മനസിലാക്കാൻ അൽപം സമയം എടുത്തു. അതോടെ ആ പ്രയാസം മാറുകയും ചെയ്തു ഡി വൈ എഫ് ഐ എന്ന രാജ്യത്തെ കരുത്തുറ്റ

‘എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ തയ്യാറാണ്’;സുഹൃത്തിന് കരള്‍ പകുത്തുനല്‍കി മാതൃകയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തക

തിരുവനന്തപുരം: കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക അവയവദാനം നടത്തിയത്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

വെള്ളിമാടുകുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വെള്ളിമാട്കുന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ അജ്ഞാതർ പെട്രോള്‍ ബോംബെറിഞ്ഞു. ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്റെ വീടിന് നേരെ ആണ് ആക്രമണം നടന്നത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി.പി.എം ആരോപിച്ചു. സന്ദീപിന്റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്.

മുപ്പതോളം പേർ ചേർന്ന് രണ്ട് മണിക്കൂർ നേരം ബാലുശ്ശേരിയിലെ യുവാവിനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി

കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും കേസിൽ നിന്നൊഴിവാക്കി പോലീസ്. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 11,12 പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നജാഫ്, ഇടത് അനുഭാവി ഷാലിദ് എന്നിവർ

‘ഒരു പടക്കമാണ് വീടിന്റെ പറമ്പിൽ നിന്ന് കണ്ടെത്തിയത്, പരാതി ലഭിച്ചത് മാല കാണാനില്ലെന്ന്’; ബാലുശ്ശേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിൽ പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

ബാലുശ്ശേരി: പാലോളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞുവെന്ന് ആരോപണം. മൂരാട്ട്കണ്ടി സഫീറിന്റെ വീടിന് നേരെയാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. എന്നാൽ വീട്ടിൽ നിന്ന് മാല കാണാതെ പോയി എന്ന പരാതിയാണ് ലഭിച്ചിട്ടുള്ളതെന്നു ബാലുശ്ശേരി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ‘വീട് തുറന്നു

ഇവാന്റെ ജീവിതത്തിന് മധുരമേകാന്‍ ഡി.വൈ.എഫ്.ഐ; പന്തിരിക്കര മേഖലാ കമ്മിറ്റിയുടെ പായസം ചലഞ്ച് ജൂലൈയില്‍; നമുക്കും സഹായിക്കാം കുഞ്ഞ് ഇവാനെ

പേരാമ്പ്ര: ചങ്ങരോത്തെ ഒന്നര വയസുകാരന്‍ മുഹമ്മദ് ഇവാന് വേണ്ടി സ്‌നേഹ മധുരവുമായി ഡി.വൈ.എഫ്.ഐ. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ഗുരുതര രോഗം ബാധിച്ച കുഞ്ഞ് ഇവാന് ചികിത്സയ്ക്കായി വേണ്ടത് പതിനെട്ട് കോടി രൂപയുടെ മരുന്നാണ്. ജനങ്ങള്‍ ഒന്നാകെ കൈകോര്‍ത്ത് പല വഴികളിലൂടെ ഇതിനായി ധനസമാഹരണം നടത്തുകയാണ്. ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് പണം കണ്ടെത്താനായി പായസം

‘ക്രൂരമായി മർദ്ദിച്ചു, വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമിച്ചു’, ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ; കേസിൽ ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേർ

ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. ജിഷ്ണുവജനെ മർദിച്ച മുഹമ്മദ് സുൽഫി, ജുനൈദ്, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരും എസ്.ഡി.പി.ഐ പ്രവർത്തകരാണ്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തപകയായിരുന്നെന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സി.ഐ സുരേഷ് കുമാർ പേരാമ്പ്ര ന്യൂസ്

error: Content is protected !!